ചിത്രലേഖക്കെതിരെ നടക്കുന്നത് ജാതീയമായ പകപോക്കൽ –ഇന്ത്യൻ സോഷ്യൽ ഫോറം
text_fieldsജിദ്ദ: ജാതീയമായ വിവേചനവും അവഹേളനവും സഹിക്കവയ്യാതെ ഇസ്ലാംമതം സ്വീകരിക്കുകയാണെന്ന പയ്യന്നൂരിലെ ഓട്ടോഡ്രൈവറും ദലിത് സമൂഹത്തിൽ നിന്നുള്ള സ്ത്രീയുമായ ചിത്രലേഖയുടെ സമൂഹ മാധ്യമത്തിലെ പ്രഖ്യാപനം സി.പി.എമ്മിെൻറ വംശീയ അധിക്ഷേപത്തിൽനിന്നും ഭീഷണിയിൽനിന്നും രക്ഷനേടാനുള്ള മാർഗംതേടലാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് ബ്ലോക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ജാതികളുടെയും സംരക്ഷകരാണ് തങ്ങളെന്ന് വിളിച്ചുകൂവുന്ന സി.പി.എമ്മിെൻറ ഉള്ളിലിരിപ്പും ജാതിവെറിയുമാണ് ചിത്രലേഖക്കെതിരെ നടന്ന മനുഷ്യാവകാശ ധ്വംസനവും അവഹേളനവും വ്യക്തമാക്കുന്നതെന്നും യോഗം വിലയിരുത്തി. ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻകുട്ടി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് റിയാസ് താനൂർ അധ്യക്ഷത വഹിച്ചു. മുജീബ് അഞ്ചച്ചവിടി, റാഫി ചേളാരി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാഹിദ് കാംബ്രൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.