നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ ഇഫ്താർ മീറ്റ്
text_fieldsനാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ ഇഫ്താർ മീറ്റിൽ അൻസർ കരുനാഗപ്പള്ളിയെ ആദരിച്ചപ്പോൾ
ദമ്മാം: നാഷനൽ സൗദി ഡ്രൈവേഴ്സ് അസോസിയേഷൻ (എൻ.എസ്.ഡി.എ) ദമ്മാമിൽ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. തറവാട് റസ്റ്റാറന്റിൽ നടന്ന പരിപാടി മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. ജോയന്റ് സെക്രട്ടറി അൻസർ കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു.
നവാസ് പൂവാർ ആമുഖ പ്രഭാഷണം നിർവഹിച്ചു. പോൾ (ബദർ അൽ റബിയ പോളി ക്ലിനിക്) മുഖ്യപ്രഭാഷണം നടത്തി. ഹംസ തൃശൂർ സ്വാഗതവും നാസർ കല്ലമ്പലം നന്ദിയും പറഞ്ഞു. അൻസർ കരുനാഗപ്പള്ളിയെ ചടങ്ങിൽ പോൾ പൊന്നാട അണിയിച്ച് ആദരിച്ചു. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ ഫലകം സമ്മാനിച്ചു.
നാസർ റഹിമ, ഷാഫി ചാവക്കാട്, ഇമ്രാൻ തമിഴ്നാട്, ഷംനാദ് കടക്കൽ, മണിക്കുട്ടൻ, ശിഹാബ് ചവറ, സലിം മൂവാറ്റുപുഴ എന്നിവർ സംസാരിച്ചു. അസ്കർ റഹീമ, നസീർ താജുദ്ദീൻ, കൊല്ലം അബ്ദുൽസലാം ഖത്വീഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.