Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജിനെത്തിയ എറണാകുളം...

ഹജ്ജിനെത്തിയ എറണാകുളം സ്വദേശിനി മക്കയിൽ മരിച്ചു

text_fields
bookmark_border
ഹജ്ജിനെത്തിയ എറണാകുളം സ്വദേശിനി മക്കയിൽ മരിച്ചു
cancel

മക്ക: ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിലെത്തിയ എറണാകുളം സ്വദേശിനി മരിച്ചു. കിഴക്കമ്പലം കാരുകുളത്ത് വെങ്ങോല താമസിക്കുന്ന കല്ലോത്ര വീട്ടിൽ അബു ഹാജിയുടെ ഭാര്യ ആയിഷ ബീവി (63) ആണ് ഹൃദയാഘാതം മൂലം വെള്ളിയാഴ്ച മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ഈ മാസം പത്താം തീയതിയാണ് ഇവർ ജിദ്ദ വഴി മക്കയിലെത്തിയത്.

ഹറമിൽ നിന്ന് ബസ് മാർഗം അസീസിയയിലെ താമസസ്ഥലത്തേക്ക് മടങ്ങും വഴി ബസ്സിൽ വച്ഛ് അസ്വസ്ഥത അനുഭവപ്പെടുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായിരുന്നു. ഇതിനിടയിലാണ് മരണം. അയൽവാസികളായ നാല് വനിതാ തീർത്ഥാടകർക്കൊപ്പം ആൺ തുണയില്ലാത്ത 'മഹ്‌റം' കാറ്റഗറിയിലാണ് ഇവർ ഹജ്ജിനെത്തിയിരുന്നത്. റിയാദിൽ ജോലി ചെയുന്ന മകൻ ഷമീർ മക്കയിൽ എത്തിയിരുന്നു. മറ്റു മക്കൾ: സാജിത, ഷമീന. മരുമക്കൾ: സൈദു മുഹമ്മദ്, ബഷീർ, റൈസ. ശനിയാഴ്ച സുബ്ഹി നമസ്കാര ശേഷം മസ്ജിദുൽ ഹറാമില്‍ ജനാസ നമസ്കാരം നിര്‍വ്വഹിച്ച ശേഷം ശറായ മഖ്ബറയിൽ മൃതദേഹം ഖബറടക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MakkahHajj pilgrimageErnakulam NewsSaudi Arabia
News Summary - native of Ernakulam died in Makkah while on a Hajj pilgrimage
Next Story