Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകണ്ണൂർ സ്വദേശി റിയാദിൽ...

കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. കണ്ണൂർ നടാൽ സ്വദേശിയും റിയാദിലെ കേളി കലാസാംസ്കാരിക വേദി മുസാഹ്​മിയ ഏരിയ ദവാദ്മി യൂനിറ്റ് അംഗവുമായ സാജൻ പാറക്കണ്ടി (60) ആണ്​ മരിച്ചത്​. പക്ഷാഘാതത്തെ തുടർന്ന് റിയാദ് അമീർ മുഹമ്മദ്‌ ബിൻ അബ്​ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ 30 വർഷമായി റിയാദിൽനിന്ന്​ 300 കിലോമീറ്ററകലെ ദവാദ്മിയിൽ വർക്ക് ഷോപ്പ് ഇൻചാർജ് ആയി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: പി. സുലജ, മകൾ: സനിജ, മരുമകൻ: അമൃതേഷ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsRiyadhsaudi death
News Summary - native of Kannur died in Riyadh
Next Story