Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ഹാഇലിൽ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ കൊല്ലം സ്വദേശി ഹാഇലിൽ മരിച്ചു
cancel
camera_alt

ജയഘോഷ്​ ജോൺ

റിയാദ്​: വാഹനാപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലിരുന്ന കൊല്ലം സ്വദേശി ഹാഇലിൽ മരിച്ചു. പൂനലൂർ കരവാളൂർ പാറവിള വിട്ടിൽ ജയഘോഷ് ജോൺ (42) ആണ് മരിച്ചത്. അൽദിമാ ബേക്കറിയുടെ സെയിൽസ്​ വാനിൽ ജീവനക്കാരനായിരുന്നു. ജോലിക്കിടയിൽ വാഹനാപകടം സംഭവിച്ച്​ ഹാഇൽ ജനറൽ ആശുപത്രിയിൽ രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു. ശസ്​ത്രക്രിയക്ക്​ വിധേയമായ ശേഷം കഴിഞ്ഞ ദിവസം താമസ സ്ഥലത്തെത്തി വിശ്രമത്തിലായിരുന്നു. ഞായറാഴ്​ച പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണു പ്രാഥമിക നിഗമനം. പിതാവ്: ചാക്കോ ജോൺ. മാതാവ്: മറിയ ജോൺ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകനായ ചാൻസ റഹ്​മാൻ, കെ.എം.സി.സി കൊല്ലം ജില്ലാ കോഓഡിനേഷൻ പ്രവർത്തകരായ ഫാസിലുദ്ദീൻ ഇരവിപുരം, ഫിറോസ് കൊട്ടിയം എന്നിവരും നാട്ടിൽ നിന്ന് അഡ്വ. കാര്യറ നസീറും രംഗത്തുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamSaudi DeathSaudi Arabia
News Summary - native of Kollam died after being injured in a road accident
Next Story