Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2023 11:14 PM IST Updated On
date_range 16 April 2023 12:05 AM ISTഹൃദയാഘാതം; മലപ്പുറം സ്വദേശി സൗദിയിലെ ഖമീസ് മുശൈത്തിൽ മരിച്ചു
text_fieldsbookmark_border
ഖമീസ് മുശൈത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ഖമീസ് മുശൈത്തിൽ മരിച്ചു. മഞ്ചേരി പൂഴിക്കുത്ത് സ്വദേശി അബ്ദുൽ റസാഖ് (60) ആണ് മരിച്ചത്. ഖമീസ് മുശൈത്തിൽ സെയിൽസ്മാനായി ജോലിചെയ്തുവരികയായിരുന്നു. കുളിക്കാനായി കുളിമുറിയിൽ കയറിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബം നാട്ടിൽ ആണ്. ഭാര്യ റസിയ: മക്കൾ: നജില, നജ്‍വ, നിഹ്മ, നവദീർ. മൃതദേഹം ഖമീസ് മുശൈത്ത് ഹയാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാന്തര നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കോൺസുലേറ്റ് സേവനവിഭാഗം അംഗം ഹനീഫ് മഞ്ചേശ്വരം രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story