അടുത്തയാഴ്ച നാട്ടിൽ പോകാനിരുന്ന പാലക്കാട് സ്വദേശി അൽഅഹ്സയിൽ മരിച്ചു
text_fieldsദമ്മാം: ഇൗ മാസം 22ന് നാട്ടിൽ പോകാൻ വിമാന ടിക്കറ്റുമെടുത്ത് തയ്യാറെടുപ്പ് നടത്തിയ മലയാളി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ചുനങ്ങാട് മനക്കൽപടി പുത്തൻപുരക്കൽ വീട്ടിൽ രാമചന്ദ്രെൻറയും ഇന്ദിരയുടെയും മകൻ പി. സനീഷ് (38) ആണ് മരിച്ചത്. അൽഅഹ്സയിൽ ഒരു സ്വകാര്യ കമ്പനിയിൽ അഞ്ചു വർഷമായി ഡ്രൈവറായിരുന്നു.
ചൊവ്വാഴ്ച്ച വൈകീട്ട് റൂമിലെത്തിയ സഹപ്രവർത്തകരാണ് നിലത്തു ബോധമില്ലാതെ കിടക്കുന്ന സനീഷിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. നവയുഗം സാംസ്ക്കാരികവേദി അൽഅഹ്സ സനാഇയ യൂനിറ്റ് അംഗവും സജീവ പ്രവർത്തകനുമാണ് സനീഷ്. ഭാര്യ: ദൃശ്യ. രണ്ടു കുട്ടികളുമുണ്ട്. സനീഷിെൻറ ആകസ്മിക നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിെൻറ വിയോഗത്തിൽ ആ കുടുംബത്തിന് ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നതായി കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹനും ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവനും അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ നവയുഗം ജീവകാരുണ്യവിഭാഗത്തിെൻറ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.