അബഹയിൽ പ്രകൃതി പിണങ്ങി: മഴയിൽ നനഞ്ഞൊലിച്ച് പെരുന്നാളാേഘാഷം
text_fieldsഖമീസ് മുശൈത്ത്: ഗൾഫ് മേഖലയിലെതന്നെ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഏറ്റവും വലിയ ഹൈറേഞ്ച് വിനോദസഞ്ചാരകേന്ദ്രമായ അബഹയിൽ പ്രകൃതി പിണങ്ങിയപ്പോൾ മഴയിൽ നനഞ്ഞും മലവെള്ളപ്പാച്ചിലിൽ ഇടറിയും പെരുന്നാൾ ആഘോഷം അലേങ്കാലമായി. പെരുന്നാളും അവധിയും ആഘോഷിക്കാൻ അബഹയിലേക്ക് വന്നവർക്ക് കാലാവസ്ഥ കാത്തുവെച്ചിരുന്നത് പ്രതികൂല അന്തരീക്ഷം. പെരുന്നാൾ തലേന്ന് വൈകീേട്ടാടെ അബഹ തെൻറ വിശ്വരൂപം പുറത്തെടുക്കുകയായിരുന്നു. ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും പെരുന്നാൾപുലരി വരെ നീണ്ടു.
തിങ്കളാഴ്ച പെയ്ത മഴയെ തുടർന്ന് താഴ്വരകളിലും റോഡുകളിലും കുതിച്ചെത്തിയ മലവെള്ളംകൊണ്ട് നിറഞ്ഞതോടെ സുരക്ഷ ഉദ്യോഗസ്ഥർ കുതിച്ചെത്തി പല റോഡികളിലേക്കുമുള്ള പ്രവേശനം നിയന്ത്രിച്ചു. ഇേതതുടർന്ന് അബഹയിലേക്ക് വന്നുകൊണ്ടിരുന്ന പലരും വഴിയിൽ കുടുങ്ങി. പെരുന്നാൾ വിഭവങ്ങൾ വാങ്ങാൻ പുറത്തിറങ്ങാനാകാതെ മറ്റു ചിലരും റൂമുകളിൽ കുടുങ്ങി. എന്നാൽ, ഇതിനിടയിലും സഞ്ചാരികളിൽ ചിലർ ഈ മഴയും ആസ്വദിച്ചു. വെള്ളക്കെട്ടുകളിൽ നൃത്തമാടിയും വാഹനങ്ങൾ പായിച്ചും അവർ മഴയാസ്വദിച്ചു.
പെരുന്നാൾദിനത്തിലും പിറ്റേന്നും അനുഭവപ്പെട്ട കടുത്ത മഞ്ഞിൽ അൽബാഹ, നമാസ്, തനുമ വഴി അബഹയിലേക്ക് എത്താനിരുന്ന പലരും ദൂരക്കാഴ്ച കുറഞ്ഞതോടെ വഴിയിൽ കുടുങ്ങി. പലപ്രാവശ്യം അബഹയിൽ വന്നിട്ടും ഇൗ മരുഭൂ സ്വർഗത്തിലെ മാസ്മരികത കാണാത്തവർക്ക് ഇത്തവണ ഉത്സവമായി. സൗദിയുടെ മറ്റ് ഇടങ്ങളിൽ അനുഭപ്പെടുന്ന ശക്തമായ ചൂടിൽനിന്ന് അബഹയിൽ എത്തിയപ്പോൾ കണ്ട മഴയും മഞ്ഞുവീഴ്ചയും നിറഞ്ഞാസ്വദിച്ചു. സമൂഹ മാധ്യമങ്ങളിലെ താരങ്ങൾ കാമറകളിൽ പകർത്തി ഷെയർ ചെയ്ത് അബഹയുടെ കാഴ്ചകൾകൊണ്ട് മഴവിൽതീർത്തു. ഇൗ പ്രാവശ്യം അബഹയിലെ പ്രധാന സന്ദർശനയിടങ്ങളിൽ അധികൃതർ അലങ്കാര വിളക്കുകളും പൂക്കളുംകൊണ്ട് ആർച്ചുകളും പൂന്തോട്ടങ്ങും ഒരുക്കി സന്ദർശകർക്ക് ഹരം പകർന്നു.
ഇത്തവണ ഇൗദ് ആഘോഷിക്കാൻ അബഹയിൽ എത്തിയതിൽ നല്ലൊരുപങ്ക് മലയാളികളായിരുന്നു. ഹോട്ടലുകളിൽ റൂമുകൾ കിട്ടാതെ വലഞ്ഞവർ നിരവധി. വാഹനാപകടങ്ങളും വാഹനങ്ങൾക്ക് യാത്രക്കിടയിൽ കേടുപാടുകൾ സംഭവിച്ചതും പലർക്കും ലക്ഷ്യസ്ഥാനം കാണുന്നതിന് വിഘാതമായി. വാഹന വർക്ക്ഷോപ്പുകൾ ഉൾെപ്പടെ സ്ഥാപനങ്ങൾ അവധിയിലായതിനാൽ വാഹനങ്ങളുടെ കേടുപാടുകൾ തീർക്കാനാവാതെ വഴിയിൽ കുടുങ്ങാനായിരുന്നു പലരുടെയും വിധി. അസീർ പ്രവിശ്യയിലുള്ളവർ ജിസാനിലെ മനോഹര താഴ്വരയായ വാദി ലജബും മറ്റൊരു ടൂറിസ്റ്റ് കേന്ദ്രമായ അൽബാഹയും മറ്റു പ്രവിശ്യകളും സന്ദർശിക്കുന്ന തിരക്കിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.