Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനൗ​ഷാ​ദ്...

നൗ​ഷാ​ദ് കി​ളി​മാ​നൂ​രി​ന് പ​രി​സ്ഥി​തി ഫോ​ട്ടോ​ഗ്രാ​ഫി പു​ര​സ്കാ​രം

text_fields
bookmark_border
Accepting the award
cancel
camera_alt

പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി മ​ൻ​സൂ​ർ അ​ൽ ഹി​ലാ​ൽ അ​ൽ മു​ഷ​യ്ത്തി​യി​ല്‍നി​ന്ന് അ​വാ​ർ​ഡ്  സ്വീ​ക​രി​ക്കു​ന്നു

റി​യാ​ദ്: ലോ​ക പ​രി​സ്ഥി​തി വാ​രാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സൗ​ദി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്രാ​ഫി അ​വ​ാർ​ഡി​ന് നൗ​ഷാ​ദ് കി​ളി​മാ​നൂ​ർ അ​ർ​ഹ​നാ​യി. സൗ​ദി പ​രി​സ്ഥി​തി-​ജ​ല-​കാ​ർ​ഷി​ക മ​ന്ത്രാ​ല​യം മ​ത്സ​ര​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത മി​ക​ച്ച എ​ട്ട് ഫോ​ട്ടോ-​വിഡി​യോ ഗ്രാ​ഫ​ർ​മാ​രി​ൽ വി​ദേ​ശി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് നൗ​ഷാ​ദി​ന്റെ ചി​ത്രം മാ​ത്ര​മാ​യി​രു​ന്നു. റി​യാ​ദി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങി​ൽ പ​രി​സ്ഥി​തി സ​ഹ​മ​ന്ത്രി മ​ൻ​സൂ​ർ അ​ൽ ഹി​ലാ​ൽ അ​ൽ മു​ഷ​യ്ത്തി അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു.

അ​വാ​ര്‍ഡി​ന​ര്‍ഹ​മാ​യ ചി​ത്ര​ത്തി​ന​രി​കെ നൗ​ഷാ​ദ് കി​ളി​മാ​നൂ​ര്‍

റി​യാ​ദി​ലെ ഫോ​ട്ടോ​ഗ്രാ​ഫ​ർ മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഷ​ട്ട​ർ അ​റേ​ബ്യ ന​ട​ത്തു​ന്ന വ​ാരാ​ന്ത്യ ഫോ​ട്ടോ പ​രി​പാ​ടി​ക​ൾ​ക്കി​ടെ ല​ഭി​ച്ച അ​റേ​ബ്യ​ൻ കു​റു​ന​രി​യു​ടെ അ​പൂ​ർ​വ​ചി​ത്ര​മാ​ണ് നൗ​ഷാ​ദി​നെ അ​വ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. 1500ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് ഈ ​അ​പൂ​ർ​വ​ചി​ത്രം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ഡി​യോ ഗ്രാ​ഫ​ർ​മാ​ർ​ക്കും മ​ന്ത്രി അ​വ​ാർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ഡോ. ​കെ ആ​ർ ജ​യ​ച​ന്ദ്ര​ൻ, രാ​ജേ​ഷ് ഗോ​പാ​ൽ എ​ന്നി​വ​ർ അ​വാ​ർ​ഡ് ദാ​ന പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. തി​രു​വ​ന​ന്ത​പു​രം കി​ളി​മാ​നൂ​ർ സ്വ​ദേ​ശി​യാ​യ നൗ​ഷാ​ദ് അ​റി​യ​പ്പെ​ടു​ന്ന ചി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നും കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Photography awardSaudi ArabiaNaushad Kilimanoor
News Summary - Naushad Kilimanoor Awarded for Environmental photography
Next Story