നവയുഗം കേന്ദ്രകമ്മിറ്റിയംഗം രവി ആന്ത്രോടിന് യാത്രയയപ്പ് നൽകി
text_fieldsരവി ആന്ത്രോടിന് നവയുഗം രക്ഷാധികാരി അരുൺ ചാത്തന്നൂരും സെക്രട്ടറി ബിജു വർക്കിയും ചേർന്ന് സമ്മാനിക്കുന്നു
അൽ ഖോബാർ: 16 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേന്ദ്രകമ്മിറ്റി അംഗവും ഖോബാർ റാക്ക ഈസ്റ്റ് യൂനിറ്റ് സെക്രട്ടറിയുമായ രവി ആന്ത്രോടിന് നവയുഗം സാംസ്ക്കാരികവേദി ഖോബാർ മേഖല കമ്മിറ്റി യാത്രയയപ്പ് നൽകി.
മേഖല ഓഫിസ് ഹാളിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി അരുൺ ചാത്തന്നൂരും സെക്രട്ടറി ബിജു വർക്കിയും ചേർന്ന് രവി ആന്ത്രോടിന് നവയുഗത്തിന്റെ ഉപഹാരം സമ്മാനിച്ചു. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ അധ്യക്ഷതവഹിച്ചു. ബിനു കുഞ്ചു, അനീഷാ കലാം, ഷഫീക്ക്, പ്രവീൺ വാസുദേവൻ, രഞ്ജിതാ പ്രവീൺ, മീനു അരുൺ, ഷെന്നി, മെൽബിൻ, സാജി അച്ചുതൻ, ഇബ്രാഹിം, സഹീർഷാ, സുധീ എന്നിവർ സംസാരിച്ചു.
പാലക്കാട് ആലത്തൂർ കിഴക്കഞ്ചേരി സ്വദേശിയായ രവി ആന്ത്രോട്, ദമ്മാമിലെ സാമിൽ കമ്പനിയിൽ പ്രൊഡക്ഷൻ ഡിപ്പാർട്മെന്റിൽ ജീവനക്കാരനായിരുന്നു. നവയുഗം സാംസ്കാരികവേദി രൂപവത്കരണകാലം മുതൽ അംഗമായ രവി, ദമ്മാമിലെ കലാ, സാംസ്ക്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്നു. നവയുഗം റാക്ക യൂനിറ്റ് സെക്രട്ടറി, ഖോബാർ മേഖല കമ്മിറ്റി അംഗം, കേന്ദ്രകമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ സബിതയും മക്കളായ അമൃത, ആരുഷ് എന്നിവരും അടങ്ങുന്നതാണ് രവിയുടെ കുടുംബം. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.