Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വ​യു​ഗം സ​നു...

ന​വ​യു​ഗം സ​നു മ​ഠ​ത്തി​ൽ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

text_fields
bookmark_border
ന​വ​യു​ഗം സ​നു മ​ഠ​ത്തി​ൽ കു​ടും​ബ​സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
cancel
camera_alt

സ​നു മ​ഠ​ത്തി​ൽ ന​വ​യു​ഗം കു​ടും​ബ​സ​ഹാ​യ ഫ​ണ്ട്​ മ​ന്ത്രി ചി​ഞ്ചു​റാ​ണി ഭാ​ര്യ മി​നി​ക്ക്​ കൈ​മാ​റു​ന്നു

ദ​മ്മാം: ഹൃ​ദ​യാ​ഘാ​തം​മൂ​ലം ദ​മ്മാ​മി​ൽ നി​ര്യാ​ത​നാ​യ ന​വ​യു​ഗം സാം​സ്കാ​രി​ക​വേ​ദി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും ദ​ല്ല മേ​ഖ​ല ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന സ​നു മ​ഠ​ത്തി​ലി​െൻറ കു​ടും​ബ​ത്തി​ന് നവയുഗത്തിന്റെ സാ​മ്പ​ത്തി​ക സ​ഹാ​യം കൈ​മാ​റി. സനുവിന്റെ കു​ടും​ബ​ത്തി​നു​ള്ള അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി ന​വ​യു​ഗം പ്ര​വ​ർ​ത്ത​ക​ർ ശേ​ഖ​രി​ച്ച ഫ​ണ്ട്, തി​രു​വ​ന​ന്ത​പു​രം ക​ട​യ്ക്ക​ൽ അ​യി​ര​ക്കു​ഴി​യി​ലു​ള്ള സനുവിന്റെ വീ​ട്ടി​ലെ​ത്തി മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി സ​നു​വി​െൻറ ഭാ​ര്യ മി​നി​ക്ക്​ കൈ​മാ​റി. ന​വ​യു​ഗം നേ​താ​ക്ക​ളാ​യ ശ്രീ​കു​മാ​ർ വെ​ള്ള​ല്ലൂ​ർ, ഹു​സൈ​ൻ കു​ന്നി​ക്കോ​ട്, ഉ​ണ്ണി മാ​ധ​വം, അ​ബ്​​ദു​ൽ​ക​ലാം, എ.​ആ​ർ. അ​ജി​ത്ത്, നി​സാ​ർ കു​ന്നി​ക്കോ​ട്, ബ​ക്ക​ർ, അ​മീ​ർ, പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ. ​സു​ലൈ​മാ​ൻ, പ്ര​വാ​സി ഫെ​ഡ​റേ​ഷ​ൻ നേ​താ​ക്ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ, വി​ജി​ത്ത് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. അ​യി​ര​ക്കു​ഴി മ​ഠ​ത്തി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​ൻ പി​ള്ള​യു​ടെ​യും രാ​ധാ​മ​ണി അ​മ്മ​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച സ​നു. പ്ല​സ് ടൂ ​വി​ദ്യാ​ർ​ഥി​യാ​യ മൃ​ദു​ൽ മ​ക​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaSanu Madathilfamily support fundNava Yugam
News Summary - Nava Yugam Sanu Mutt hands over family support fund
Next Story