കിഴക്കൻ പ്രവിശ്യയിൽ ഉത്സവം തീർത്ത് ‘നവയുഗസന്ധ്യ 2022’
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ വർണവിസ്മയങ്ങളുടെ ഉത്സവം തീർത്ത് ‘നവയുഗസന്ധ്യ 2022’ ദമ്മാം ഉമ്മുൽ സാഹിക്കിൽ അരങ്ങേറി. നൂറുകണക്കിന് സ്കൂൾ കുട്ടികൾ പങ്കെടുത്ത കളറിങ്, ചിത്രരചന മത്സരങ്ങളോടെയാണ് ഉച്ചക്ക് നവയുഗസന്ധ്യ ആരംഭിച്ചത്. ഫുഡ് ഫെസ്റ്റിവൽ, ചിത്രപ്രദർശനം, പുസ്തക പ്രദർശനം, മെഡിക്കൽ ക്യാമ്പ്, നോർക്ക-പ്രവാസി ക്ഷേമനിധി ഹെൽപ് ഡെസ്ക് എന്നിവയും സജ്ജീകരിച്ചിരുന്നു. വിനോദ് കുഞ്ഞു, വില്യം പായിപ്പാട്, ഹഫ്സത് അഷറഫ്, സംവൃത സുരേഷ്, ഖദീജ നാഫീല, ഷാലിൻ ഹബീബ് എന്നിവർ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
തിരുവാതിരയും മാർഗംകളിയും ക്രിസ്മസ് കരോളും ഒപ്പനയും ശാസ്ത്രീയ, നാടൻ നൃത്തങ്ങളും ഗാനമേളയും സിനിമാറ്റിക് നൃത്താവിഷ്കാരങ്ങളും അരങ്ങേറിയ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു. കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ വേദിയിൽ അണിനിരന്നു. ഡോ. അമിത ബഷീർ, സാനിയ സ്റ്റീഫൻ എന്നിവർ അവതാരകരായി. സാംസ്കാരിക സദസ്സിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റവന്യൂ മന്ത്രി കെ. രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള ഹൗസിങ് ബോർഡ് ചെയർമാൻ പി.പി. സുനീർ മുഖ്യപ്രഭാഷണം നടത്തി. നവയുഗം അൽഅഹ്സ മേഖല പ്രസിഡൻറ് ഉണ്ണി മാധവം സഫിയ അജിത്ത് അനുസ്മരണം നടത്തി.
കേന്ദ്രരക്ഷാധികാരി ഷാജി മതിലകം ചടങ്ങിൽവെച്ച് സഫിയ അജിത്ത് സ്മാരക സാമൂഹിക പ്രതിബദ്ധത പുരസ്കാര പ്രഖ്യാപനം നടത്തി. മന്ത്രി കെ. രാജന് ഈ പുരസ്കാരം പി.പി. സുനീർ സമ്മാനിച്ചു. കേന്ദ്രകമ്മിറ്റി ട്രഷറർ സാജൻ കണിയാപുരം കാഷ് അവാർഡ് കൈമാറി. വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒമ്പത് വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിച്ചു. ദമ്മാം ഇന്ത്യൻ എംബസി വളൻറിയർ ടീം കോഓഡിനേറ്റർ മിർസ സഹീർ ബൈഗ്, ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മെഹ്നാസ് ഫരീദ്, ഇറാം ഗ്രൂപ് കമ്പനി സി.ഒ.ഒ മധു ആർ. കൃഷ്ണൻ, ജുബൈൽ ഇന്ത്യൻ എംബസി വളൻറിയർ ഡെസ്ക് കോഓഡിനേറ്റർ ജയൻ തച്ചൻപാറ, പ്രവാസി എഴുത്തുകാരൻ മാത്തുക്കുട്ടി പള്ളിപ്പാട്, വ്യവസായി ശ്രീകുമാർ കായംകുളം, നഴ്സുമാരായ അനിയമ്മ പൗലോസ്, ജൂബി ബഷീർ, നാടൻപാട്ട് കലാകാരൻ സന്തു സന്തോഷ് എന്നിവരെയാണ് ആദരിച്ചത്. മഞ്ജു മണിക്കുട്ടൻ, നാസ് വക്കം, നൗഷാദ് അകോലത്തു, സിദ്ദീഖ് പാണ്ടികശാല, ഇ.കെ. സലിം എന്നിവർ ചടങ്ങിൽ സംസാരിച്ചു.
മത്സരങ്ങളുടെ ഫലപ്രഖ്യാപനം സ്വാഗതസംഘം രക്ഷാധികാരി പ്രിജി കൊല്ലം നടത്തി. ചിത്രരചന, കളറിങ്, കേക്ക് മേക്കിങ്, കാരംസ് എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കും 10, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം വരിച്ചവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ ബിജു വർക്കി നന്ദിയും പറഞ്ഞു. ഗോപകുമാർ, നിസാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, സഹീർഷാ, ഷിബുകുമാർ, ദാസൻ രാഘവൻ, സനു മഠത്തിൽ, ശരണ്യ ഷിബു, ഉണ്ണി മാധവം, അനീഷ കലാം, ബിനുകുഞ്ഞു, സജീഷ് പട്ടാഴി, സന്തോഷ് ചെങ്കോലിക്കൽ, മിനി ഷാജി, ജാബിർ, സംഗീത, ഷീബ സാജൻ, റിയാസ്, സുശീൽ കുമാർ, ശാമിൽ നെല്ലിക്കോട്, വേലുരാജൻ, സാബു, സുരേന്ദ്രൻ, ജിതേഷ്, സാജി അച്യുത്, ഉണ്ണികൃഷ്ണൻ, റഷീദ് പുനലൂർ, കൃഷ്ണൻ, റെജീൻ ചന്ദ്രൻ, സുകുപിള്ള, ശ്രീലാൽ, നൗഷാദ്, ബെക്കർ, മീനു അരുൺ, ബിനീഷ്, വർഗീസ്, നന്ദകുമാർ, രാജൻ കായംകുളം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.