കെ.ജെ. ജോയിയുടെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു
text_fieldsദമ്മാം: പ്രശസ്ത സംഗീത സംവിധായകൻ കെ.ജെ. ജോയിയുടെ നിര്യാണത്തിൽ നവയുഗം സാംസ്കാരികവേദി കലാവേദി കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മുറപ്രകാരം താൻ പഠിച്ചിട്ടില്ലാത്ത ഹിന്ദുസ്ഥാനി, ഗസൽ, ഖവ്വാലി, വെസ്റ്റേൺ ക്ലാസിക്കൽ, ജാസ്, കോറൽ മ്യൂസിക്, കർണാട്ടിക് എന്നിവയുടെ ചേർക്കലിലൂടെ അത്ഭുതപ്പെടുത്തിയ ചില പുതിയ ആശയങ്ങളാണ് ജോയ് മുന്നോട്ടുവെച്ചത്. അവയിലൂടെയാണ് മലയാള സിനിമാ സംഗീതത്തിെൻറ മുഖച്ഛായ മാറ്റിമറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും.
മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളം കെ.ജെ. ജോയിയുടെ അനശ്വരമായ പാട്ടുകളും നിലനിൽക്കുമെന്ന് നവയുഗം കലാവേദി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് റിയാസ് അഹമ്മദും സെക്രട്ടറി ബിനുകുഞ്ഞും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.