നവയുഗം അൽഅഹ്സ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsഅൽഅഹ്സ: നവയുഗം സാംസ്കാരികവേദി അൽ അഹ്സ മേഖല കമ്മിറ്റി നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ശോഭ അൽസല ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷത്തിൽ നവയുഗം കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ എം.എ. വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, നിസാം കൊല്ലം, ബിനു കുഞ്ഞ്, സഹീർഷാ, കൃഷ്ണൻ പേരാമ്പ്ര, കെ.കെ. രാജൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സന്തോഷ് വലിയാട്ടിലിന്റെ നേതൃത്വത്തിൽ ഒരുക്കിയ രുചികരമായ ഓണസദ്യയും പ്രവാസി കുടുംബസംഗമവും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. അൽ അഹ്സ മേഖല കമ്മിറ്റി ഭാരവാഹികളായ വേലുരാജൻ, സുനിൽ വലിയാട്ടിൽ, സുശീൽ കുമാർ, സിയാദ്, ജലീൽ, നിസാർ, അഖിൽ, ഷിബു താഹിർ, ഹരി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.