ശരീരം തളർന്ന പ്രവാസിയെ നവയുഗം നാട്ടിലെത്തിച്ചു
text_fieldsഅൽഅഹ്സ: പക്ഷാഘാതത്താൽ ശരീരഭാഗം തളർന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി മനോജ് കുമാറിനെ (53) നവയുഗം ഇടപെട്ട് നാട്ടിലെത്തിച്ചു. അൽഅഹ്സയിലെ ഷുഖൈഖിൽ 18 വർഷമായി വാട്ടർ ടാങ്കർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് 23 ദിവസമായി ബെഞ്ചലവി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നവയുഗം അൽഅഹ്സ പ്രവർത്തകരായ ജലീൽ കല്ലമ്പലവും സിയാദ് പള്ളിമുക്കും പരിചരിക്കുകയും മനോധൈര്യം നൽകി തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
അസുഖം അൽപം ഭേദപ്പെട്ടെങ്കിലും തുടർചികിത്സ ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് നവയുഗം പ്രവർത്തകർ ഇദ്ദേഹത്തിന്റെ കമ്പനിയുമായി ബന്ധപ്പെട്ട് നാട്ടിലയക്കാനുള്ള നടപടികൾ സ്വീകരിച്ചു. തുടർ ചികിത്സക്കും സംവിധാനങ്ങൾ ഒരുക്കിയാണ് ഇവർ ഇദ്ദേഹത്തെ നാട്ടിലയച്ചത്. നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ഷാജി മതിലകം, മണിക്കുട്ടൻ, ഷിബു കുമാർ, ജീവകാരുണ്യ പ്രവർത്തകനായ വിക്രമൻ തിരുവനന്തപുരവും പ്രധാന പങ്കുവഹിച്ചു.
നോർക്കയുമായി ബന്ധപ്പെട്ട് എയർപോർട്ടിൽനിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് സൗകര്യം നവയുഗം പ്രവർത്തകനായ ദാസൻ രാഘവൻ നോർക്കയുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തി. മനോജിനൊപ്പം ജലീൽ കല്ലമ്പലവും സഹയാത്രികനായി. ദമ്മാം വിമാനത്താവളം വഴി നാട്ടിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.