മസ്തിഷ്കാഘാതം വന്ന തമിഴ്നാട് സ്വദേശിക്ക് നവയുഗം തുണയായി
text_fieldsദമ്മാം: മസ്തിഷ്കാഘാതം വന്ന തമിഴ്നാട് കുംഭകോണം മുഹമ്മദ് സുൽത്താൻ ജഹീർ ഹുസൈൻ നവയുഗം സാംസ്കാരിക വേദിയുടെ സഹായത്തിൽ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങി. ദമ്മാമിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്നു ഇദ്ദേഹം. രണ്ടാഴ്ച മുമ്പ് ജോലിസ്ഥലത്ത് ദേഹാസ്വാസ്ഥ്യം വന്ന് കുഴഞ്ഞുവീണ് ശരീരത്തിന്റെ ഒരുവശം തളർന്നു.
സ്പോൺസർ ദമ്മാം മെഡിക്കൽ കോംപ്ലക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെനിന്ന് ഡോക്ടർമാരുടെ നിർദേശപ്രകാരം കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഫലമുണ്ടായില്ല.നാട്ടിൽപോയി തുടർചികിത്സ നടത്താൻ തടസ്സമായപ്പോൾ മലയാളി മാധ്യമപ്രവർത്തകൻ ഹബീബ് ഏലംകുളം നവയുഗം ജീവകാരുണ്യ പ്രവർത്തകൻ പത്മനാഭൻ മണിക്കുട്ടനെ അറിയിച്ചു.
ഇതോടെ നവയുഗം ജീവകാരുണ്യ വിഭാഗം ഏറ്റെടുത്തു. വീൽചെയറിൽ കൊണ്ടുപോകാൻ ഡോക്ടറും ആശുപത്രി അധികൃതരും സമ്മതപത്രം നൽകി. നേരത്തേ നവയുഗം സഹായിച്ച മറ്റൊരു തമിഴ്നാട് സ്വദേശിയെ കൂടെപ്പോകാൻ തയാറാക്കി. ഇവർക്ക് രണ്ടുപേർക്കും വേണ്ട വിമാന ടിക്കറ്റ് ജഹീറിന്റെ സ്പോൺസർ നൽകിയതോടെ അനിശ്ചിതത്വം അവസാനിച്ചു. എല്ലാവർക്കും നന്ദി പറഞ്ഞ് ജഹീർ ഹുസൈൻ ദമ്മാം വിമാനത്താവളത്തിൽനിന്നും നാട്ടിലേക്കു പറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.