നവയുഗം സ്വാതന്ത്ര്യദിനാഘോഷവും വിദ്യാഭ്യാസ പുരസ്കാരവിതരണവും
text_fieldsദമ്മാം: നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി നേതൃത്വത്തിൽ ദമ്മാമിൽ വിപുലമായി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദമ്മാം റോസ് ഹോട്ടൽ ഹാളിൽ നടന്ന പരിപാടി കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യാപ്പള്ളി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ഗോപകുമാർ അമ്പലപ്പുഴ അധ്യക്ഷത വഹിച്ചു.
വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച പരിപാടിയിൽ ഷഹീൻ അക്കാദമി ജി.സി.സി ഡയറക്ടറും വിദ്യാഭ്യാസ മാനേജ്മെൻറ് വിദഗ്ധനും ശിശുവിദ്യാഭ്യാസ ഗവേഷകനുമായ ദാവൂദ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.
നവയുഗം ഖോബാർ മേഖല സെക്രട്ടറി ബിജു വർക്കി ഭരണഘടന സംരക്ഷണപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഖോബാർ മേഖല പ്രസിഡൻറ് സജീഷ് പട്ടാഴി, നവകേരളശിൽപി എന്ന വിശേഷണത്തിനർഹനായ മുൻ മുഖ്യമന്ത്രി സി. അച്യുതമേനോനെ കുറിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ, കേന്ദ്രനേതാക്കളായ കെ.ആർ. അജിത്, സാജൻ കണിയാപുരം, ഉണ്ണി പൂച്ചെടിയൽ, ഉണ്ണി മാധവം എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 10, പ്ലസ് ടു എന്നീ പരീക്ഷകളിലും യൂനിവേഴ്സിറ്റി പരീക്ഷകളിലും മികച്ച വിജയം നേടിയ, നവയുഗം അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.
ഭാരവാഹികളായ നിസാം കൊല്ലം, ബിനു കുഞ്ഞു, പ്രിജി കൊല്ലം, പ്രഭാകരൻ, ജാബിർ മുഹമ്മദ്, തമ്പാൻ നടരാജൻ, രവി അന്ത്രോട്, വർഗീസ് ചിറ്റാട്ടുകര, നന്ദകുമാർ, രാജൻ കായംകുളം, നാസർ കടവിൽ, കൃഷ്ണൻ പേരാമ്പ്ര, സഹിർഷാ കൊല്ലം, അനീഷ കലാം, ജോസ് കടമ്പനാട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ദാസൻ രാഘവൻ സ്വാഗതവും അരുൺ ചാത്തന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.