നവോദയ അനാകിഷ് ഏരിയ സമ്മേളനം
text_fieldsജിദ്ദ: ഇടതുപക്ഷ സർക്കാർ പ്രവാസിക്ഷേമ പെൻഷനിൽ കാര്യമായ വർധന വരുത്തണമെന്ന് നവോദയ ജിദ്ദ അനാകിഷ് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം മുഖ്യ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ജനകീയ സർക്കാറിനെ അട്ടിമറിക്കാൻ യു.ഡി.എഫ് മറ്റു വർഗീയ ശക്തികളുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ അപലപനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുസാഫർ പാണക്കാട് ഏരിയ പ്രവർത്തന റിപ്പോർട്ടും ആക്ടിങ് സെക്രട്ടറി ഫിറോസ് മുഴുപ്പിലങ്ങാട് സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് നവോദയ പ്രസിഡന്റ് കിസ്മത് മമ്പാടും ഏരിയ സെക്രട്ടറി മുസാഫർ പാണക്കാടും മറുപടി പറഞ്ഞു.
പുതിയ ഭാരവാഹികളായി ജലീൽ ഉച്ചാരക്കടവ് (രക്ഷാധികാരി), ഗഫൂർ മമ്പുറം (പ്രസി.), അലി ഓമാനൂർ (വൈസ് പ്രസി.), പ്രേം കുമാർ (സെക്ര.), അബ്ദുൽ ഖാദർ (ജോയി. സെക്ര,) ടി.കെ. മുസ്തഫ (ട്രഷറർ) മുജീബ് കൊല്ലം (ജീവകാരുണ്യ കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.