നവോദയ ബത്താ ഖുറേഷ് യൂനിറ്റ് രൂപവത്കരിച്ചു
text_fieldsജിദ്ദ: നവോദയ ജിദ്ദക്ക് കീഴിൽ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ അഞ്ചാമത് ബത്താ ഖുറേഷ് യൂനിറ്റ് രൂപവത്കരിച്ചു. ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂർ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീർ കൊല്ലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി നൈസൽകനി പത്തനംതിട്ട പാനൽ അവതരിപ്പിച്ചു.
ഏരിയാ കൺവീനർ റിയാസ് വെള്ളാമ്പുറം, സാനിഷ് പത്തനംതിട്ട, ഫിറോസ് കോന്നി, എമിൽ താനൂർ, സഹദ് കുന്നിക്കോട്, ഫവാസ് കോന്നി, സുബൈർ കണ്ണൂർ, അൻസീർ പത്തനംതിട്ട, ഇർഷാദ് ഒറ്റപ്പാലം, ഷാനവാസ് പോത്തുകല്ല് തുടങ്ങിയവർ സംസാരിച്ചു. സനീഷ് പത്തനംതിട്ട സ്വാഗതവും ഹബീസ് പന്മന നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: ഷരീഫ് ഹനീഫ് (പ്രസിഡന്റ്), ഫിറോസ് കരുനാഗപ്പള്ളി (സെക്രട്ടറി), ഷിഹാബ് അടിവാട് (ട്രഷററർ), സമദ് വല്ലം (ജീവകാരുണ്യ കൺവീനർ), അജിഷ് അടൂർ, നിഷാദ് മങ്കോട് (വൈസ് പ്രസി.), നിസ്സാം അടൂർ, റഷീദ് മന്നാൻ (ജോയി. സെക്രട്ടറി), നജീബ് ആദിക്കാട്ടുകുളങ്ങര, കബീർ സൈനുൽ ആബിദീൻ, ഷിംജാദ് റാന്നി, നിഷാദ് എരുമേലി, അബു സലിം, റഫീഖ് മന്നാൻ, അക്ബർ കോഴിക്കോട് (എക്സി. കമ്മിറ്റി അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.