Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightന​വോ​ദ​യ കാ​ർ ഹ​റാ​ജ്...

ന​വോ​ദ​യ കാ​ർ ഹ​റാ​ജ് ഏ​രി​യ സ​മ്മേ​ള​നം

text_fields
bookmark_border
Navodaya Car haraj Area Conference
cancel
camera_alt

ന​വോ​ദ​യ കാ​ർ ഹ​റാ​ജ് ഏ​രി​യ സ​മ്മേ​ള​നം സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ന​വോ​ദ​യ കേ​ന്ദ്ര സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ർ ഹ​റാ​ജ് ഏ​രി​യ സ​മ്മേ​ള​നം ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ ന​ഗ​റി​ൽ ന​ട​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി ട്ര​ഷ​റ​ർ സി.​എം. അ​ബ്ദു​റ​ഹ്മാ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ബു പ​ത്ത​നാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ത​സാ​ക്ഷി പ്ര​മേ​യം വി​നോ​ദ് കോ​ക്കാ​ട​നും അ​നു​ശോ​ച​ന പ്ര​മേ​യം റ​നീ​സ് പ​ന​ങ്ങാ​ടും ഏ​രി​യ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ഒ​റ​ക്കോ​ടും സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ട് സു​രേ​ഷ് പ​ടി​യ​വും സം​ഘ​ട​ന റി​പ്പോ​ർ​ട്ട് ജി​ദ്ദ ന​വോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ മാ​വേ​ലി​ക്ക​ര​യും അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഏ​രി​യ ക​മ്മി​റ്റി പാ​ന​ൽ കാ​ർ ഹ​റാ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി അ​ബ്​​ദു​ല്ല മു​ല്ല​പ്പ​ള്ളി അ​വ​ത​രി​പ്പി​ച്ചു. ക​രു​വ​ന്നൂ​ർ സ​ഹ​ക​ര​ണ ബാ​ങ്കി​ന്റെ പേ​രി​ൽ സ​ഹ​ക​ര​ണ മേ​ഖ​ല​ക​ൾ​ക്കെ​തി​രെ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ഉ​പ​യോ​ഗി​ച്ച് രാ​ജ്യം ഭ​രി​ക്കു​ന്ന സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന സം​ഘ​ടി​ത ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ​യും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നെ​തി​രെ​യു​ള്ള കാ​ട​ൻ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രെ​യും ഫ​ല​സ്തീ​ൻ കൂ​ട്ട​ക്കു​രു​തി​ക​ൾ​ക്കെ​തി​രെ​യു​മു​ള്ള പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന പ്ര​തി​നി​ധി​ക​ൾ ഐ​ക​ക​ണ്ഠ്യേ​ന അം​ഗീ​ക​രി​ച്ചു.

കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ്‌ കി​സ്മ​ത് മ​മ്പാ​ട്, അം​ഗ​ങ്ങ​ൾ മു​നീ​ർ പാ​ണ്ടി​ക്കാ​ട്, അ​മീ​ൻ വേ​ങ്ങൂ​ർ, ജി​ജോ അ​ങ്ക​മാ​ലി, ബി​ജു​രാ​ജ് രാ​മ​ന്ത​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ബ്​​ദു​ല്ല മു​ല്ല​പ്പ​ള്ളി സ്വാ​ഗ​ത​വും നൗ​ഷാ​ദ് വ​ള​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. ഷാ​ഹി​ദ്, മാ​ജാ​സാ​ഹി​ബ് ഓ​ച്ചി​റ, ദി​ൽ​ഷാ​ദ് ആ​റ്റി​ങ്ങ​ൽ എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന പ്ര​സീ​ഡി​യം പ്ര​തി​നി​ധി സ​മ്മേ​ള​നം നി​യ​ന്ത്രി​ച്ചു. മ​ജീ​ദ് കു​ന്നു​ക​ര ക്ര​ഡ​ൻ​ഷ്യ​ൽ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്ത ഭാ​ര​വാ​ഹി​ക​ൾ: മാ​ജാ സാ​ഹി​ബ് (പ്ര​സി.), നൗ​ഷാ​ദ് വ​ള​പു​രം (സെ​ക്ര​ട്ട​റി), വി​നോ​ദ് കോ​ക്കാ​ട​ൻ (ട്ര​ഷ​റ​ർ), ആ​ദി അ​ഷ​റ​ഫ് (ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ), റാ​സി​ഖ് (യു​വ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ, അ​ന​സ് ക​ള​മ​ശ്ശേ​രി (കാ​യി​ക​വേ​ദി ക​ൺ​വീ​ന​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NavodayaSaudi ArabiaCar haraj Area Conference
News Summary - Navodaya Car haraj Area Conference
Next Story