സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ നവോദയ അനുശോചന യോഗങ്ങൾ
text_fieldsദമ്മാം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ദേഹവിയോഗത്തിൽ സൗദി കിഴക്കൻ പ്രവിശ്യയിൽ നവോദയ കലാസാംസ്കാരിക വേദി അഞ്ച് കേന്ദ്രങ്ങളിലായി അനുശോചന യോഗങ്ങൾ സംഘടിപ്പിച്ചു. ദമ്മാം, ഖോബാർ, ജുബൈൽ, അൽ അഹ്സ, റഹീമ എന്നീ കേന്ദ്രങ്ങളിലാണ് യോഗങ്ങൾ നടന്നത്.
വർഗീയതയോട് സന്ധിയില്ലാത്ത സമരം നയിച്ച യച്ചൂരിയുടെ ജീവിതം സർവ മനുഷ്യർക്കും വേണ്ടിയായിരുന്നു എന്ന് യോഗങ്ങളിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
ദമ്മാമിൽ നടന്ന അനുശോചനയോഗത്തിൽ മോഹനൻ വെള്ളിനേഴി അധ്യക്ഷത വഹിച്ചു. ബഷീർ വരോട് (നവോദയ), കാദർ മാസ്റ്റർ (കെ.എം.സി.സി), നൗഷാദ് തഴവ (ഒ.ഐ.സി.സി), ഷാജി മതിലകം (നവയുഗം), നാസ് വക്കം, ആൽബിൻ ജോസഫ്, സുരേഷ് ഭാരതി, സത്താർ, നന്ദിനി മോഹൻ, രഞ്ജിത് വടകര എന്നിവർ സംസാരിച്ചു. ശ്രീജിത്ത് അമ്പാൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നൗഫൽ വെളിയങ്കോട് സ്വാഗതവും സൂര്യ മനോജ് നന്ദിയും പറഞ്ഞു.
അൽ അഹ്സയിൽ മധു ആറ്റിങ്ങൽ അധ്യക്ഷത വഹിച്ച അനുശോചന യോഗത്തിൽ ഹനീഫ മൂവാറ്റുപുഴ, ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.പി. ബാബു സ്വാഗതവും ബിന്ദു ശ്രീകുമാർ നന്ദിയും പറഞ്ഞു. ജുബൈൽ നവോദയ ഹാളിൽ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഒ.എം. പ്രിനീദ് അനുസ്മരണ പ്രഭാഷണം നടത്തി.
ഉണ്ണികൃഷ്ണൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലക്ഷ്മണൻ കണ്ടമ്പേത്ത്, ഷാനവാസ്, ഷാഹിദ ഷാനവാസ്, അജയൻ കണ്ണൂർ, പ്രജീഷ് കറുകയിൽ എന്നിവർ സംസാരിച്ചു. പ്രേമരാജ് കതിരൂർ സ്വാഗതം പറഞ്ഞു.
അൽ ഖോബാറിൽ ഹമീദ് മാണിക്കോത്ത് അധ്യക്ഷതവഹിച്ചു. അനു രാജേഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. റഹീം മടത്തറ, ഷമീം നാണത്ത്, സുനിൽ മുഹമ്മദ്, ദാസൻ രാഘവൻ, ഒ.പി. ഹബീബ്, ഹനീഫ് അറബി, രശ്മി രാമചന്ദ്രൻ, സുരയ്യ ഹമീദ്, മുജീബ് കളത്തിൽ, പ്രവീൺ വല്ലത്ത് എന്നിവർ സംസാരിച്ചു.
നിഹാസ് കിളിമാനൂർ സ്വാഗതം പറഞ്ഞു. റഹീമയിൽ നടന്ന അനുശോചന യോഗത്തിൽ അസിം അധ്യക്ഷത വഹിച്ചു. ശ്രീക്കുട്ടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജയൻ മെഴുവേലി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ആർ. സുജ, അഫ്സൽ, ദേവദാസ്, ഹാരിസ് എന്നിവർ സംസാരിച്ചു. ബിനിൽ സ്വാഗതവും അനിൽ ശിവാനന്ദൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.