നവോദയ കുടുംബസഹായ ഫണ്ട് കൈമാറി
text_fieldsജിദ്ദ: നവോദയ മക്ക ഈസ്റ്റ് ഏരിയയിലെ നവാരിയ യൂനിറ്റ് അംഗമായിരിക്കെ മരിച്ച സ്രാമ്പിക്കൽ ബഷീറിന്റെ കുടുംബ സഹായധനം കൈമാറി.റമദാനിൽ മക്കയിലെ നവാരിയയിൽ പള്ളിക്ക് സമീപം നടന്നുകൊണ്ടിരുന്ന ഇഫ്താർ സദസ്സിലേക്ക് കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിലാണ് ബഷീർ മരിച്ചത്.
സഹായധനം നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം ബഷീറിന്റെ സഹോദരൻ സ്രാമ്പിക്കൽ സുബൈറിന് കൈമാറി. ചടങ്ങിൽ നവോദയ മക്ക ഈസ്റ്റ് ഏരിയ സെക്രട്ടറി ബഷീർ നിലമ്പൂർ, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഇക്ബാൽ പുലാമന്തോൾ, കെ.വി മൊയ്തീൻ, മക്ക ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗങ്ങളായ വി.പി. അബ്ദുൽ സലാം, സമദ് ഒറ്റപ്പാലം.
ബഷീർ കാവനൂർ (റിയാദ് കേളി), അബ്ദുറസാഖ് മൈത്രി, സി.പി.എം മഞ്ചേരി ഏരിയ കമ്മിറ്റി അംഗം മമ്മൂട്ടി മാസ്റ്റർ, കേരള പ്രവാസിസംഘം മലപ്പുറം ജില്ല പ്രസിഡന്റ് അഡ്വ. മൊയ്തീൻകുട്ടി ഹാജി, എൽ.സി അംഗം സലീം പുൽപറ്റ, എർണിക്കോട് ബ്രാഞ്ച് സെക്രട്ടറി അബ്ദുല്ല ഹാജി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.