'ഹൃദയതാളം ജീവതാളം' നവോദയ സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു
text_fieldsജിദ്ദ: നവോദയ ജിദ്ദ ബവാദി ഏരിയ കമ്മിറ്റി, അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് സൗജന്യ ഹൃദ്രോഗ നിര്‍ണയ ക്യാമ്പ് നടത്തുന്നു. 'ഹൃദയതാളം ജീവതാളം' പേരിൽ മാര്‍ച്ച് 25ന് രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെയായിരിക്കും ക്യാമ്പ്. ജിദ്ദ നവോദയ കഴിഞ്ഞ സമ്മേളനകാലത്തെ തീരുമാനപ്രകാരം ഓരോ ഏരിയകളും നടത്തുന്ന സാമൂഹിക, കല, കായിക പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ബവാദി ഏരിയയുടെ നേതൃത്വത്തിൽ സൗജന്യ ഹൃദ്രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജിദ്ദയിലെ ആതുരശുശ്രൂഷരംഗത്ത് പ്രവർത്തിക്കുന്ന അല്‍ മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റർ നവോദയയുമായി ചേർന്ന് നിരവധി തവണ ഇത്തരത്തിലുള്ള മെഡിക്കൽ ക്യാമ്പുകൾ നടത്തിയിരുന്നു. ഹൃദ്രോഗനിർണയ ക്യാമ്പിൽ ബി.പി ചെക്കപ്പ്, പൾസ്, ബോഡി മാസ് ഇൻഡക്സ്, ഷുഗർ, കൊളസ്‌ട്രോൾ, ഇ.സി.ജി തുടങ്ങിയ പരിശോധനകളോടൊപ്പം ജീവിത ശൈലീരോഗങ്ങളെക്കുറിച്ചും ഹൃദ്രോഗം എങ്ങനെ തടയാമെന്നതിനെക്കുറിച്ചും സെമിനാറും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഷിബു തിരുവനന്തപുരം, കെ.വി. മൊയ്തീന്‍, റഫീക്ക് മമ്പാട്, അയ്യൂബ് മുസ്‍ലിയാരകത്ത്, ആസിഫ് അലി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.