ജിദ്ദ നവോദയ മക്കയിൽ ഹജ്ജ് സേവനത്തിന് സജ്ജം
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനെത്തുന്ന ഹാജിമാർക്ക് എല്ലാ വിധത്തിലുള്ള സഹായങ്ങളും നൽകുന്നതിനു വേണ്ടി ജിദ്ദ നവോദയ മക്കയിൽ വിപുലമായ തയാറെടുപ്പുകൾ തുടങ്ങി. ഇത്തവണ നൂറ് വനിതകൾ ഉൾപ്പടെ 500ൽ പരം വളന്റിയർമാർ അണിനിരക്കുന്ന ടീമിനെ ഒരുക്കിക്കൊണ്ടാണ് ജിദ്ദ നവോദയ മക്ക ഏരിയ കമ്മിറ്റി ഹാജിമാർക്ക് സേവനം ചെയ്യുന്നതിനുവേണ്ടി ഒരുങ്ങുന്നത്.
ഹറം പരിസരത്തും, അസീസിയയിലും, മിനയിലും, മുസ്തലിഫയിലും, അറഫയിലും നവോദയ വളന്റിയർമാർ സേവന രംഗത്തുണ്ടാവും. ഇന്ത്യൻ ഹജ്ജ് മിഷന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക. കുദായ് ഏഷ്യൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ ഷിഹാബുദ്ദീൻ കോഴിക്കോടിന്റെ അധ്യക്ഷതയിൽ ചേർന്ന നവോദയ ഹജ്ജ് സെൽ രൂപീകരണ യോഗം നവോദയ കേന്ദ്രരക്ഷാധികാരി സമിതി അംഗം അബ്ദുല്ല മുല്ലപ്പള്ളി ഉദ് ഘാടനം ചെയ്തു. ഷറഫു കാളികാവ് വളന്റിയർമാർക്കുള്ള മാർഗ നിർദേശങ്ങൾ നൽകി. കെ .മൊയ്തീൻ, ബഷീർ നിലമ്പൂർ, നൈസൽ പത്തനംതിട്ട, റഷീദ് ഒലവക്കോട്, സജീർ കൊല്ലം, ഷാഹിദ ജലീൽ, ആലിയ എമിൽ എന്നിവർ സംസാരിച്ചു. മുഹമ്മദ് മേലാറ്റൂർ സ്വാഗതവും ബുഷാർ ചെങ്ങമനാട് നന്ദിയും പറഞ്ഞു.
നവോദയ ഹജ്ജ് സെൽ ഭാരവാഹികൾ : ഷിഹാബുദ്ദീൻ കോഴിക്കോട്, മുഹമ്മദ് മേലാറ്റൂർ, കെ.മൊയ്തീൻ, അസഫ് കരുവാറ്റ (കൺവീനർമാർ), സി.എം. അബ്ദുഹ്മാൻ പാണ്ടിക്കാട് (ഹജ്ജ് സെൻട്രൽ ട്രഷറർ), ബഷീർ നിലമ്പൂർ (മക്ക ട്രഷറർ), നൈസൽ പത്തനംതിട്ട (വളന്റിയർ ക്യാപ്റ്റൻ), സനീഷ് പത്തനംതിട്ട (വൈസ് ക്യാപ്റ്റൻ), റഷീദ് ഒലവക്കോട് (ഹറം ക്യാപ്റ്റൻ), സുഹൈൽ ആനക്കയം, നിസാം ചവറ (വൈസ് ക്യാപ്റ്റൻ), സജീർ കൊല്ലം (അസീസിയ ക്യാപ്റ്റൻ), ഫവാസ് കോന്നി (വൈസ് ക്യാപ്റ്റൻ), ഷറഫു കളികാവ്, ബുഷാർ ചെങ്ങമനാട്,സാലിഹ് വാണിയമ്പലം (കോഓഡിനേറ്റർമാർ), റിയാസ് വള്ളുവമ്പ്രം, സഹദ് കൊല്ലം, ഹബീസ് പൻമന, ഷാൻ വഹാബ്, ജാഫർ സലീം (മാൻ മിസ്സിങ്, ലഗേജ് മിസ്സിങ്), അൻസീർ പത്തനംതിട്ട, സുമയ്യ അനസ് (മെഡിക്കൽ വിങ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.