നവോദയ കേന്ദ്ര കുടുംബവേദി 'സമ്മർ ക്യാമ്പ്'സംഘടിപ്പിച്ചു
text_fieldsദമ്മാം: നവോദയ കേന്ദ്ര കുടുംബവേദി കിഴക്കൻ പ്രവിശ്യയിലെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി 'വേനൽ തുമ്പികൾ' ക്യാമ്പ് സംഘടിപ്പിച്ചു.
ഇരുന്നൂറോളം കുടുംബങ്ങളും മുന്നൂറിൽപരം കുട്ടികളും പങ്കെടുത്ത വേനൽ ക്യാമ്പ് അവധിക്കാലത്ത് പുതിയ അനുഭവങ്ങളാണ് സമ്മാനിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിജ്ഞാനവും ആരോഗ്യവും ഒപ്പം വിനോദപ്രദവുമായ നിരവധി ക്ലാസുകളും കളികളും സംവാദങ്ങളും കലാപരിപാടികളും ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.
'ഇമോഷനൽ ഇന്റലിജിൻസ്' ക്ലാസ് ഹരീഷ് ഭാർഗവനും പാരന്റിങ് ക്ലാസ് സബ്ന ഫർസാനയും ആരോഗ്യ ബോധവത്കരണക്ലാസ് ഖിമത് അൽഷിഹ ആശുപത്രി പീഡിയാട്രിക് വിഭാഗം ഡോക്ടർ ജാസ്മിൻ, നാടകകളരി കലാകാരന്മാരായ ജയൻ തച്ചൻപാറ, ജേക്കബ് ഉതുപ്പ് എന്നിവർ നിയന്ത്രിച്ചു.
ക്യാമ്പിലുടനീളം ഗായക സംഘത്തിന്റെ നാടൻ പാട്ടുകളും ഉണ്ടായിരുന്നു. പങ്കെടുത്ത കുടുംബങ്ങളിൽ നിന്ന് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ ജാബിറും കുടുംബാംഗങ്ങളും ചേർന്നാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്തത്.
ചടങ്ങിൽ കേന്ദ്ര കുടുംബവേദി സെക്രട്ടറി ഉമേഷ് കളരിക്കൽ, ട്രഷറർ രാജേഷ് അനമങ്ങാട്, നവോദയ ജനറൽ സെക്രട്ടറി റഹിം മടത്തറ, പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പത്, നവോദയ കേന്ദ്ര രക്ഷാധികാരികളായ പവനൻ മുലക്കൽ, പ്രദീപ് കൊട്ടിയം, ബഷീർ വാരോട്, മോഹനൻ വെള്ളിനേഴി എന്നിവർ സംസാരിച്ചു. കേന്ദ്ര ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ് സ്വാഗതവും ക്യാമ്പിന്റെ കൺവീനർ ഷെർന സുജാത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.