നവോദയ കുടുംബവേദി റിപ്പബ്ലിക് ദിനാഘോഷം
text_fieldsയാംബു: ജിദ്ദ നവോദയ യാംബു കുടുംബവേദി ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. യാംബു ഏരിയകമ്മിറ്റി രക്ഷാധികാരി അജോ ജോർജ് ഉദ്ഘാടനം ചെയ്തു.
ഭരണഘടനതത്ത്വങ്ങളും മൂല്യങ്ങളും ദുർബലപ്പെടുത്തുന്ന കാലഘട്ടത്തിൽ മതനിരപേക്ഷതയും ജനാധിപത്യവും ഉയർത്തിപ്പിടിക്കാൻ ഓരോരുത്തരും ഉറച്ചുനിൽക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മിഴിവേകി. ‘ഇന്ത്യാചരിത്രം’ എന്ന ശീർഷകത്തിൽ പ്രശ്നോത്തരിയും നടന്നു. മത്സരത്തിൽ പങ്കെടുത്തവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും നവോദയ ഏരിയ കമ്മിറ്റിയംഗങ്ങൾ ഉപഹാരങ്ങൾ നൽകി. ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി സ്വാഗതവും കുടുംബവേദി കൺവീനർ വിപിൻ തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.