നവോദയ മക്ക ഏരിയ സമ്മേളനം
text_fieldsമക്ക: ജിദ്ദ നവോദയ മക്ക ഏരിയ സമ്മേളനം സംഘടിപ്പിച്ചു. ജിദ്ദ നവോദയ പ്രസിഡൻറ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. അസീഫ് ചേലക്കര, അഷ്റഫ് മഞ്ചേരി നഗറിൽ (നവാരിയ ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ റഷീദ് ഒലവക്കോട് അധ്യക്ഷത വഹിച്ചു. പൊരുതുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സമ്മേളന നടപടികൾ ആരംഭിച്ചു. അന്താരാഷ്ട്ര നിയമങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ഇസ്രായേൽ യുദ്ധം തുടരുന്നത്. ആശുപത്രികളും ജനവാസ കേന്ദ്രങ്ങളും ബോംബിട്ടു തകർക്കുകയാണ്. ഈ കൂട്ടക്കൊല അവസാനിപ്പിക്കാൻ യു.എൻ അടിയന്തരമായി ഇടപെടണമെന്നും സമാധാനം പുന:സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതിന്റെ ഭാഗമായാണ് കളമശ്ശേരിയിൽ യഹോവയുടെ സാക്ഷികൾ പ്രാർഥന നടത്തിക്കൊണ്ടിരുന്ന ധ്യാനകേന്ദ്രത്തിലെ സ്ഫോടന പരമ്പര. സ്ഫോടനം നടന്ന ഉടൻ തന്നെ അത് ഒരു സമുദായത്തിന്റെ തലയിൽ കെട്ടിവെക്കാനും അതുവഴി രാഷ്ട്രീയ ലാഭമുണ്ടാക്കാനുമാണ് സംഘ്പരിവാറും ചില നികൃഷ്ട മാധ്യമങ്ങളും തുനിഞ്ഞിറങ്ങിയത്.
സർക്കാറിന്റെയും പൊലീസിന്റെയും അവസരോചിത ഇടപെടലാണ് ഒരു കലാപം ഒഴിവാക്കാൻ സാധിച്ചത്. കേരളത്തിലെ ജനങ്ങൾ ഇത്തരം കുത്സിത ശ്രമങ്ങളെ തിരിച്ചറിയുകയും അത്തരക്കാരെ ഒറ്റപ്പെടുത്തുകയും ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പട്ടു.
എമിൽ താനൂർ രക്തസാക്ഷി പ്രമേയവും മുജീബുറഹ്മാൻ നിലമ്പൂർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി മുഹമ്മദ് മേലാറ്റൂർ പ്രവർത്തന റിപ്പോർട്ടും കേന്ദ്ര ജനറൽ സെക്രട്ടറി സംഘടന റിപ്പോർട്ടും ഏരിയ ട്രഷറർ ബഷീർ നിലമ്പൂർ സാമ്പത്തിക റിപ്പോർട്ടും ഷാനവാസ് പോത്ത്കല്ല് ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ രക്ഷാധികാരി ശിഹാബുദ്ദീൻ കോഴിക്കോട് ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ഭാരവാഹികളുടെയും കേന്ദ്ര സമ്മേളന പ്രതിനിധികളുടെയും ലിസ്റ്റ് അവതരിപ്പിച്ചു. സഹദ് കൊല്ലം, നിസാം മുഹമ്മദ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
ഫ്രാൻസിസ് ചവറ, നൈസൽ പത്തനംതിട്ട, സജീർ കൊല്ലം, ഫവാസ്, നിസാം മുഹമ്മദ്, സഹദ് കൊല്ലം. മുജീബുറഹ്മാൻ നിലമ്പൂർ, ഹബീസ് പന്മന എന്നിവർ വിവിധ സബ് കമ്മിറ്റിയിൽ പ്രവർത്തിച്ചു. കേന്ദ്ര നേതാക്കളായ സി.എം. അബ്ദുറഹ്മാൻ, ഫിറോസ് മുഴപ്പിലങ്ങാട്, സലാഹുദ്ദീൻ വെമ്പായം, ആസഫ് കരുവാറ്റ, ജലീൽ ഉച്ചാരക്കടവ്, കെ. മൊയ്തീൻ, റഫീഖ് മമ്പാട് എന്നിവർ സംസാരിച്ചു. ശിഹാബുദ്ദീൻ കോഴിക്കോട് സ്വാഗതവും നൈസൽ പത്തനംതിട്ട നന്ദിയും പറഞ്ഞു.
നിലവിലെ ഏരിയ കമ്മിറ്റി കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മക്ക വെസ്റ്റ്, ഈസ്റ്റ് എന്നിങ്ങനെ രണ്ട് കമ്മിറ്റികളായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.
മക്ക വെസ്റ്റ് ഏരിയ ഭാരവാഹികൾ: ശിഹാബുദ്ദീൻ കോഴിക്കോട് (രക്ഷാധികാരി), സജീർ കൊല്ലം (പ്രസി.), മുജീബുറഹ്മാൻ നിലമ്പൂർ, ഫിറോസ് കോന്നി (വൈസ് പ്രസി.), നൈസൽ പത്തനംതിട്ട (സെക്രട്ടറി), ഇർഷാദ് ഒറ്റപ്പാലം, ഫവാസ് (ജോ. സെക്ര.), റാഫി മേലാറ്റൂർ (ട്രഷ.), റിയാസ് വള്ളുവമ്പ്രം (ജീവകാരുണ്യം കൺവീനർ), ഷാനവാസ് പോത്തുകല്ല് (യുവജനവേദി കൺവീനർ), സാലിഹ് വാണിയമ്പലം (ഹജ്ജ് കൺവീനർ), ഹബീസ് പന്മന, സഹദ് കൊല്ലം, നിഷാദ് മേലാറ്റൂർ (എക്സി. അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.