നവോദയ മക്ക ഈസ്റ്റ് ഏരിയാകമ്മിറ്റി രക്തദാന ക്യാമ്പ്
text_fieldsമക്ക: സൗദി അറേബ്യയുടെ സ്ഥാപകദിനത്തോടനുബന്ധിച്ച് ജിദ്ദ നവോദയ മക്ക ഈസ്റ്റ് ഏരിയാകമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മക്ക അൽസാഹിറിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ച രക്തദാന ക്യാമ്പ് വൈകീട്ട് മൂന്ന് മണി വരെ തുടർന്നു. 50 തോളം പേർ രക്തദാനം നിർവ്വഹിച്ചു.
ബ്ലഡ് ബാങ്ക് ഡയറക്ടർ റാണി അൽ നബാതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആശുപത്രി അഡ്മിനിസ്ട്രെറ്റർ ദിയാ മുക്ക്താർ, മെഡിക്കൽ സർവ്വീസ് സി.ഐ.ഒ മുഹമ്മദ് അൽമാക്കി, തുർക്കി മഗ്രിബി, ഖാലിദ് അൽ ഉബൈദ്, അബ്ദുള്ള അൽഹാസ്മി, അഹ്മദ് അൽ മാലികി, അലാ കാക്കി, മുഹമ്മദ് അൽഹർബി, റാമി അൽലുഖ്മാനി എന്നിവർ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ജിദ്ദ നവോദയ ആക്ടിംങ് സെക്രട്ടറി ഫിറോസ് മുഴപ്പിലങ്ങാട്, കേന്ദ്ര ജീവകാരുണ്യം കൺവീനർ ജലീൽ ഉച്ചാരക്കടവ്, ഏരിയാ സെക്രട്ടറി ബഷീർ നിലമ്പൂർ, പ്രസിഡൻറ് റഷീദ് ഒലവക്കോട്, ബുഷാർ ചെങ്ങമനാട്, മക്ക രക്ഷാധികാരി ഷിഹാബുദ്ദീൻ കോഴിക്കോട്, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ കെ.വി മൊയ്തീൻ, മുഹമ്മദ് മേലാറ്റുർ, ഫ്രാൻസിസ് ചവറ, വനിതാ വേദി കൺവീനർമാരായ ഷാഹിദ ജലീൽ, ആലിയഎമിൽ, നഫ്സി കോട്ടയം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.