നവോദയ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റി ബിരിയാണി ചലഞ്ച്
text_fieldsജിദ്ദ: വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിനായി ജിദ്ദ നവോദയ മക്ക വെസ്റ്റ് ഏരിയകമ്മിറ്റി നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കാക്കിയ അൽഷാമിൽ ഹോട്ടലുമായി സഹകരിച്ചാണ് ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചത്.
ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂർ, പ്രസിഡൻറ് സജീർ കൊല്ലം, സെക്രട്ടറി നൈസൽ ഖനി പത്തനംതിട്ട, ട്രഷറർ റാഫി മേലാറ്റൂർ, ജീവകാരുണ്യ കൺവീനർ റിയാസ് വെള്ളുവമ്പുറം എന്നിവർ നേതൃത്വം നൽകി. ഏരിയ കമ്മിറ്റി അംഗങ്ങളുടെയും വിവിധ യൂനിറ്റ് കമ്മിറ്റി അംഗങ്ങളുടെയും സഹകരണത്തോടെ ബിരിയാണി ചലഞ്ച് വൻ വിജയമാക്കാൻ മക്ക വെസ്റ്റ് ഏരിയ കമ്മിറ്റിക്ക് സാധിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.