നവോദയ റമദാൻ റിലീഫ്: നാടുകടത്തൽ കേന്ദ്രത്തിൽ സഹായ വിതരണം
text_fieldsദമ്മാം: നവോദയ സാംസകാരികവേദി റമദാൻ റിലീഫ് പ്രവർത്തനത്തിെൻറ ഭാഗമായി ദമ്മാമിലെ നാടുകടത്തൽ കേന്ദ്രത്തിലെ അന്തേവാസികൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു. വിവിധ രാജ്യക്കാരായ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുൾടുന്ന 200 പേർക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നവോദയ പ്രവർത്തകർ കിറ്റുകൾ കൈമാറി.
സൗദി അധികൃതരുടെ അനുമതിയോടെ കഴിഞ്ഞ 15 വർഷം തുടർച്ചയായി നാടുകടത്തൽ കേന്ദ്രത്തിലെത്തി റമദാൻ മാസത്തിൽ നവോദയ സഹായം നൽകിവരാറുണ്ട്. നവോദയയുടെ കുടുംബവേദി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ നിത്യോപയോഗ സാധനങ്ങൾ സമാഹരിക്കുന്നതിൽ ഭാഗഭാക്കായി. നവോദയ കുടുംബവേദി പ്രവർത്തകർ ഉൾപ്പെടെ നവോദയ പ്രവർത്തകരും നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ നാസ്സ് വക്കം, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, സാമൂഹികക്ഷേമ വിഭാഗം ചെയർമാൻ ഹനീഫ മൂവാറ്റുപുഴ, കോഓഡിനേറ്റർ രഞ്ജിത് വടകര, ജോയിൻറ് കൺവീനർ ഗഫൂർ ദല്ല, നവോദയ കേന്ദ്ര എക്സികുട്ടീവ് അംഗം ഉണ്ണി എങ്ങണ്ടിയൂർ, കുടുംബവേദി സാമൂഹികക്ഷേമ ചെയർമാൻ ഹമീദ് നൈന, വനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ, കുടുംബവേദി ജോയിൻറ് സെക്രട്ടറി അനു രാജേഷ് എന്നിവർ റിലീഫ് പ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.