നവോദയ സാംസ്കാരികവേദി 'സ്നേഹ സംഗമം' സമാപിച്ചു
text_fieldsദമ്മാം: നവോദയ സാംസ്കാരികവേദി കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച സ്നേഹസംഗമം 'സ്നേഹപൂർവം പ്രവാസികളോട്' എന്ന ബോധവത്കരണ പരിപാടി സമാപിച്ചു. നേതൃപരിശീലകനും റിയാദ് കിങ് സഊദ് യൂനിവേഴ്സിറ്റി ട്രെയിനിങ് തലവനുമായിരുന്ന ഡോ. അബ്ദുസ്സലാം ഉമർ നിർവഹിച്ചു. പ്രവാസികൾ അവനവനുവേണ്ടി നിക്ഷേപിക്കാനാണ് ആദ്യം തയാറാകേണ്ടതെന്നും സമ്പത്തിലും ആരോഗ്യകാര്യത്തിലും തികഞ്ഞ ആസൂത്രണവും സുരക്ഷിത നിക്ഷേപവും വളർത്തിയില്ലെങ്കിൽ പ്രവാസം പ്രയാസകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
രണ്ടു മാസമായി 139 യൂനിറ്റുകളിലായി നടന്ന കാമ്പയിന് സമാപനം കുറിച്ച് ദമ്മാം അൽറയാൻ ഹാളിൽ നടന്ന പരിപാടി ജുബൈൽ, അൽഅഹ്സ്സ മേഖലകളിൽ ലൈവ് സ്ക്രീനിൽ പ്രദർശിപ്പിച്ചു. നവോദയ രക്ഷാധികാരിയും ലോകകേരള സഭാംഗവുമായ എം.എം. നയീം ഡോ. അബ്ദുൽ സലാം ഉമറിന് പ്രശംസാഫലകം കൈമാറി. കേന്ദ്ര പ്രസിഡന്റ് ലക്ഷ്മണൻ കണ്ടമ്പേത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഹീം മടത്തറ കാമ്പയിനെ കുറിച്ച് വിശദീകരിച്ചു. മുഖ്യരക്ഷാധികാരി ബഷീർ വാരോട് സംസാരിച്ചു. കേന്ദ്ര ജോയന്റ് സെക്രട്ടറി നൗഷാദ് അകോലത്ത് സ്വഗതവും ട്രഷറർ കൃഷ്ണകുമാർ ചവറ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.