നവോദയ തുക്ബ ബാലവേദി ശിശുദിനം ആഘോഷിച്ചു
text_fieldsദമ്മാം: നവോദയ സാംസ്കാരിക വേദി തുഖ്ബ ബാലവേദിയുടെ ശിശുദിന പരിപാടി യുവകവി അഖിലൻ ചെറുകോട് ഉദ്ഘാടനം ചെയ്തു. ചരിത്രം വളച്ചൊടിക്കുകയും മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കാൻ മുന്നിൽനിന്ന ദേശസ്നേഹികളെ ഭരണകൂട അജണ്ടയുടെ ഭാഗമായി വിസ്മരിക്കപ്പെടുേമ്പാൾ ശിശുദിനം പോലെയുള്ള ദിനങ്ങൾ ആചരിക്കേണ്ടതും മഹാവ്യക്തികളുടെ ഓർമ പുതുക്കേണ്ടതും ആവശ്യമാണെന്നും വരുംതലമുറക്ക് കൃത്യമായ ചരിത്രബോധമുണ്ടാകാൻ അത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവോദയ ബാലവേദിപോലുള്ള പുരോഗമന ആശയങ്ങൾ ഉൾക്കൊള്ളുന്ന കൂട്ടായ്മയിലൂടെ കുട്ടികൾ ഒത്തുചേരാനും വായനശീലം വളത്തിയെടുക്കാനും ശ്രമിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികൾക്ക് വിവിധ കവിതകളും കഥകളും അവതരിപ്പിച്ച് ചുറ്റുപാടുകളെ കൃത്യമായി നിരീക്ഷികേണ്ടതിെൻറയും ശരിതെറ്റുകളെ മനസ്സിലാക്കി വളരേണ്ടതിെൻറയും പ്രാധാന്യം കുട്ടികൾക്ക് അദ്ദേഹം വിവരിച്ചുനൽകി.
ചടങ്ങിൽ ബാലവേദി എക്സിക്യൂട്ടിവ് അംഗം ജസ്റീൽ ജോൺസൺ അധ്യക്ഷത വഹിച്ചു. ദേവനന്ദ ശിശുദിന സന്ദേശം നൽകി. ശിശുദിനത്തെ ആസ്പദമാക്കി തുക്ബ ബാലവേദി സെക്രട്ടറി ഡിവിന്യാ സജീവ്, പ്രസിഡൻറ് നൈമ നിഷാദ് എന്നിവർ ജവഹർലാൽ നെഹ്റുവിെൻറ ജീവചരിത്രത്തെ ഒാൺലൈൻ പ്രസേൻറഷനിലൂടെ അവതരിപ്പിച്ചു. നിഹാൽ വിജിത്ത് ഗാനം ആലപിച്ചു. കുട്ടികൾ നിയന്ത്രിച്ച പരിപാടിയിൽ അഹമ്മദ് ഹാരിസ് സ്വാഗതവും ഷെഹറിഷ് ഷാജി നന്ദിയും പറഞ്ഞു. നവോദയ കേന്ദ്ര ബാലവേദി രക്ഷാധികാരി സുരയ്യ ഹമീദ്, തുഖ്ബ രക്ഷാധികാരി ഷെർന സുജാത് എന്നിവർ ബാലവേദി കുട്ടികൾക്ക് ശിശുദിന ആശംസ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.