നവോദയ യാംബു ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsയാംബു: ജിദ്ദ നവോദയ 31ാം കേന്ദ്ര കൺവെൻഷനോടനുബന്ധിച്ച് യാംബു ഏരിയയിലെ ഏഴ് യൂനിറ്റ് കൺവെൻഷനുകൾ പൂർത്തീകരിച്ചതിനുശേഷം യാംബു ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു. യാംബു ഷറമിൽ സംഘടിപ്പിച്ച പരിപാടി ജിദ്ദ നവോദയകേന്ദ്ര പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു.
അമേരിക്കയുടെ ഒത്താശയിൽ ഫലസ്തീനെ ചോരയിൽ മുക്കിക്കൊല്ലുന്ന ഇസ്രായേലിന്റെ കിരാത നടപടികൾ അവസാനിപ്പിക്കാൻ ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങൾ മുന്നോട്ടു വരേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിപിൻ തോമസ് അനുശോചന പ്രമേയവും, രാജീവ് തിരുവല്ല രക്തസാക്ഷി പ്രമേയവും, ഏരിയ സെക്രട്ടറി സിബിൾ പാവറട്ടി പ്രവർത്തന റിപ്പോർട്ടും, ജിദ്ദ നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.
വയനാട് പ്രകൃതി ദുരന്തത്തിൽ കേന്ദ്രസർക്കാറിന്റെ പ്രധിഷേധാത്മക നിലപാടിനെതിരെ ആരോഗ്യവേദി കൺവീനർ എബ്രഹാം തോമസും, മാധ്യമങ്ങളുടെ സംഘ്പരിവാർ മൃദുസമീപനവും ഇടതുപക്ഷ വിരോധവും എന്ന വിഷയത്തിൽ ഏരിയ ജീവ കാരുണ്യ കൺവീനർ എ.പി. സാക്കിറും പ്രമേയങ്ങൾ അവതരിപ്പിച്ചു.
ജിദ്ദ നവോദയ കേന്ദ്ര ജീവകാരുണ്യ കൺവീനർ ജലീൽ ഉച്ചാരക്കടവ്, കേന്ദ്ര ട്രഷറർ സി.എം അബ്ദുറഹ്മാൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഏരിയ രക്ഷാധികാരി അജോ ജോർജ് കമ്മിറ്റി വിപുലീകരണ പാനൽ അവതരിപ്പിച്ചു. മീഡിയ കൺവീനർ ബിഹാസ് കരുവാരക്കുണ്ട് സ്വാഗതവും ഏരിയ ട്രഷറർ ശ്രീകാന്ത് നീലകണ്ഠൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.