നവോദയ യാംബു കുടുംബവേദി: സ്വാതന്ത്ര്യ ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
text_fieldsയാംബു: ജിദ്ദ നവോദയ യാംബു കുടുംബവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യ ദിനാഘോഷവും നവോദയ കുടുംബ സംഗമവും സംഘടിപ്പിച്ചു. യാംബു ഏരിയ കമ്മിറ്റി രക്ഷാധികാരി അജോ ജോർജ് ഉദ്‌ഘാടനം ചെയ്തു.
കുടുംബവേദി കൺവീനർ എബ്രാഹം തോമസ് അധ്യക്ഷത വഹിച്ചു. സന്ദീപ് വിശ്വംഭരൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യത്തിന്റെ സമകാലിക പ്രസക്തി മനസ്സിലാക്കി ഇന്ത്യയുടെ മഹത്തായ പൈതൃകവും സൗഹാർദവും സംരക്ഷിക്കാൻ എല്ലാവരുടെയും യോജിച്ച പ്രവർത്തനങ്ങൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. 'സ്വതന്ത്ര്യ ഇന്ത്യ' എന്ന വിഷയത്തിൽ നടത്തിയ പ്രശ്നോത്തരിയിൽ പങ്കെടുത്തവർക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും നവോദയ ഏരിയ കമ്മിറ്റിയംഗങ്ങൾ ഉപഹാരങ്ങൾ നൽകി.
കോട്ടയം ജില്ലയിലെ കൂട്ടിക്കൽ പഞ്ചായത്തിൽ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധനരായ വ്യക്തിക്ക് നിർമിച്ചുനൽകുന്ന വീടിന്റെ ധനശേഖരണത്തിന് വേണ്ടിയുള്ള സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് നടത്തി വിജയികളെ പ്രഖ്യാപിച്ചു. നവോദയ പ്രവർത്തകരുടെയും കുടുംബവേദിയിലെ കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷ പരിപാടിക്ക് മിഴിവേകി. ഏരിയ സെക്രട്ടറി സിബിൾ ഡേവിഡ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.