നവോദയ യാംബു ടൗൺ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു
text_fieldsനവോദയ യാംബു ടൗൺ യൂനിറ്റ് സമ്മേളനം എബ്രഹാം
തോമസ് ഉദ്ഘാടനം ചെയ്യുന്നു
യാംബു: ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള യാംബു ടൗൺ യൂനിറ്റ് സമ്മേളനം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന സമ്മേളനം നവോദയ യാംബു ഏരിയ ആരോഗ്യവേദി കൺവീനർ എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഷൗക്കത്ത് മണ്ണാർക്കാട് അധ്യക്ഷത വഹിച്ചു. യൂനിറ്റ് പ്രവർത്തന റിപ്പോർട്ട് യൂനിറ്റ് സെക്രട്ടറി വിനയൻ പാലത്തിങ്ങലും സംഘടനാ റിപ്പോർട്ട് ഏരിയ സെക്രട്ടറി സിബിൾ ഡേവിഡും അവതരിപ്പിച്ചു.
അഫ്സൽ ആലിപ്പറമ്പ് സാമ്പത്തിക റിപ്പോർട്ടും മുസ്തഫ മഞ്ചേരി രക്തസാക്ഷി പ്രമേയവും ഷമീർ മൂച്ചിക്കൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ ജീവകാരുണ്യ കൺവീനർ എ.പി. സാക്കിർ, യുവജനവേദി കൺവീനർ രാജീവ് തിരുവല്ല, യുവജനവേദി ജോ. കൺവീനർ സുനിൽകുമാർ പാലക്കാട്, ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റിയംഗം ഷൗഫർ വണ്ടൂർ എന്നിവർ സംസാരിച്ചു. വിനയൻ പാലത്തിങ്ങൽ സ്വാഗതവും ഷമീർ മൂച്ചിക്കൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: ജംഷീർ വണ്ടൂർ (പ്രസി.), പി.പി അഷ്റഫ് (വൈ. പ്രസി.), ഷമീർ മൂച്ചിക്കൽ (സെക്ര.), അഫ്സൽ ആലിപ്പറമ്പ് (ജോ. സെക്ര.), ഷൗക്കത്ത് മണ്ണാർക്കാട് (ട്രഷ.), ഹക്കീം കുരിക്കൾ (ജീവകാരുണ്യ കൺവീനർ).
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.