ജിദ്ദ നവോദയ കുടുംബവേദി ക്രിസ്തുമസ്, പുതുവത്സരാഘോഷം
text_fieldsജിദ്ദ: ജിദ്ദ നവോദയ കുടുംബവേദി 'നവോദയം 2025' എന്ന പേരിൽ ക്രിസ്മസ്, പുതുവത്സരാഘോഷം സംഘടിപ്പിച്ചു. നവോദയ ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര ഉദ്ഘാടനം ചെയ്തു. മതത്തിന്റെയും ജാതിയുടെയും വംശീയതയുടെയും പേരിൽ മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ എല്ലാവരും ഒത്തുചേരുന്ന ആഘോഷങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു വർഷം നീണ്ടുനിൽക്കുന്ന നവോദയയുടെ 35 ആം വാർഷികാഘോഷങ്ങളുടെ വിജയത്തിന് നവോദയ കുടുംബവേദി വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും ശ്രീകുമാർ മാവേലിക്കര അഭിപ്രായപെട്ടു. വനിതാവേദി കൺവീനർ അനുപമ ബിജുരാജ് അധ്യക്ഷത വഹിച്ചു. നവോദയ ട്രഷറർ സി.എം. അബ്ദുറഹ്മാൻ, കേന്ദ്ര കമ്മിറ്റി അംഗം ഹഫ്സ മുസാഫർ, പ്രവാസി എഴുത്തുകാരി റജിയ ബീരാൻ എന്നിവർ സംസാരിച്ചു.
സഫ, ഖാലിദ് ബിൻ വലീദ്, അനാകിഷ്, ശറഫിയ, മക്ക ഈസ്റ്റ്, മക്ക വെസ്റ്റ്, കിലോ അഞ്ച്, സനാഇയ്യ, കാർ ഹരാജ്, ബവാദി തുടങ്ങി നവോദയയുടെ വിവിധ ഏരിയ കുടുംബവേദികളിൽ നിന്നുള്ള ബാലവേദി കുട്ടികളും വനിതകളും പുരുഷന്മ്മാരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. സംഘ നൃത്തങ്ങൾ, സംഘ ഗാനങ്ങൾ, ക്വിസ്, നിശ്ശബ്ദ നടനം, അക്ഷര പുനഃക്രമീകരണം, നവോദയ ഗായകരുടെ ഗാനമേള, മറ്റു കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റുകൂട്ടി. കരോൾ ഗാനത്തോട് കൂടിയുള്ള ക്രിസ്മസ് അപ്പൂപ്പന്റെ വരവ് ആവേശമായി. പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ബിജുരാജ് രാമന്തളി, അനിത് അബ്രഹാം, നിഷാദ് വർക്കി, മുജീബ് കൊല്ലം, നൗഷാദ് ബാബു, റഫീഖ് മമ്പാട്, ഗഫൂർ മമ്പുറം, നീനു വിവേക്, മനോജ് യഹ് യ, മാജാ സാഹിബ്, നജ റഫീക്ക്, അനിൽ മാസ്റ്റർ, ദീപ്തി പ്രതീഷ്, ആലിയ, ഷാഹിദ ജലീൽ, ഷഫീക്ക് കൊല്ലം, വിനോദ് ബാലകൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. നവോദയ കുടുംബവേദി കേന്ദ്ര കമ്മിറ്റി കൺവീനർ മുസാഫർ പാണക്കാട് സ്വാഗതവും ഫിനാൻസ് കമ്മിറ്റി കൺവീനർ നൗഷാദ് ബാബു നന്ദിയും പറഞ്ഞു. നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുല്ല മുല്ലപ്പള്ളി, സലാഹുദ്ദിൻ വെമ്പായം, ജലീൽ ഉച്ചാരക്കടവ്, ആസിഫ് കരുവാറ്റ, നവോദയ കേന്ദ്ര കമ്മറ്റി അംഗങ്ങള്‍, ഏരിയ, യൂനിറ്റ് ഭാരവാഹികള്‍ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.