നാസ് വക്കത്തിന് സൗദി ആരോഗ്യവകുപ്പിെൻറ അംഗീകാരം
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധികാലത്ത് നടന്ന ജനസേവന പ്രവർത്തനങ്ങൾ പരിഗണിച്ച് മലയാളി സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന് സൗദി കിഴക്കൻ പ്രവിശ്യയിലെ ആരോഗ്യവകുപ്പിെൻറ കോവിഡ് ക്ലസ്റ്റർ സെല്ലിെൻറ അംഗീകാരം. സെൽ തലവൻ അബ്ദുൽ അസീസ് അൽഗാമിദി ഒപ്പിട്ട ബഹുമതി പത്രം കിഴക്കൻ പ്രവിശ്യയിലെ മോർച്ചറി വിഭാഗം തലവൻ ഫഹദ് അൽഹാരിസി നാസിന് സമ്മാനിച്ചു.
അലി അൽമതറും ചടങ്ങിൽ സംബന്ധിച്ചു. മോർച്ചറി വിഭാഗത്തിെൻറ നിർദേശ പ്രകാരമാണ് പ്രവാസസമൂഹത്തിൽനിന്ന് ഒരാൾക്ക് ആരോഗ്യ വകുപ്പ് ഇത്തരത്തിൽ അഭിനന്ദന പത്രം നൽകിയത്. ദേശഭേദമില്ലാതെ എല്ലാവർക്കും നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ഇത്. മോർച്ചറിയിൽ വന്നുനിറയുന്ന മൃതദേഹങ്ങൾ നിയമനടപടികളെല്ലാം വേഗത്തിൽ പൂർത്തിയാക്കി മറവുചെയ്യാൻ നാസ് വക്കം നടത്തിയ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പിന് വലിയ സഹായമായി മാറിയിരുന്നു.നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ എത്രയും പെെട്ടന്ന് സംസ്കരിക്കുന്നതിന് നാസും സംഘവും രാപ്പകൽ ഭേദമില്ലാതെ അധ്വാനിച്ചു. ദിവസവും 20ഉം 30ഉം മൃതദേഹങ്ങളാണ് മറമാടിയത്.
കോവിഡിനെ ഭയന്ന് അധികമാരും പുറത്തിറങ്ങാൻ പോലും മടിക്കുന്ന സമയത്തായിരുന്നു എല്ലാം മറന്നുള്ള ഈ പ്രവർത്തനം. നാസ് വക്കത്തിെൻറ സേവനം ലഭ്യമാക്കാൻ കോവിഡ് ലോക്ഡൗൺ കാലത്ത് കിഴക്കൻ പ്രവിശ്യ പൊലീസ് മേധാവി യാത്ര ചെയ്യുന്നതിനുള്ള പ്രത്യേക അനുമതിപത്രവും ഇദ്ദേഹത്തിന് നൽകിയിരുന്നു. നൂറുകണക്കിന് ആളുകൾക്ക് മരുന്നും ഭക്ഷണങ്ങളും എത്തിക്കാൻ ഇതിലൂടെ നാസിന് കഴിഞ്ഞു. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യക്കാർക്ക് വേണ്ടിയും ഈ കാലത്ത് പ്രവർത്തിച്ചത് നാസ് വക്കമാണ്. ഇത്തരത്തിലുള്ള നൂറിലധികം മൃതദേഹങ്ങൾ ഖബറടക്കിയതായി നാസ് വക്കം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തനിക്ക് കിട്ടിയ അംഗീകരം ഇന്ത്യൻ എംബസിക്കും പ്രവാസി സമൂഹത്തിനും ലഭിച്ച അംഗീകരമായാണ് കാണുന്നതെന്നും നാസ് വക്കം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.