സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ അയ്യായിരത്തിനടുത്ത്; ഇന്ന് 752 പുതിയ കേസുകൾ
text_fieldsജിദ്ദ: സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികൾ അയ്യായിരത്തിടുത്തു. ഇന്ന് 752 പുതിയ രോഗികളും 226 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,55,417ഉം രോഗമുക്തരുടെ എണ്ണം 5,41,614ഉം ആയി.
പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 8,875 ആയി. രാജ്യത്താകെ നിലവിൽ 4,928 പേർ ചികിത്സയിലുണ്ട്. ഇവരിൽ 49 പേർ ഗുരുതരാവസ്ഥയിലാണ്.
ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.51 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്.
റിയാദിലാണ് ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത്. 194 പേർക്കാണ് പുതുതായി റിയാദിൽ രോഗം ബാധിച്ചത്. ജിദ്ദയിൽ 161 ഉം മക്കയിൽ 140 ഉം മദീനയിൽ 26 ഉം ഹുഫൂഫിൽ 22 ഉം പേർക്ക് പുതുതായി രോഗം ബാധിച്ചു.
സൗദി അറേബ്യയിൽ ഇതുവരെ 5,04,79,784 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,50,00,285 ആദ്യ ഡോസും 2,31,48,500 രണ്ടാം ഡോസും 23,30,999 ബൂസ്റ്റർ ഡോസുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.