നീരജ് ചോപ്രയുടെ സുവർണ നേട്ടത്തിൽ റിയാദിൽ വിജയാഹ്ലാദം
text_fieldsറിയാദ്: ടോക്യോ ഒളിമ്പിക്സിൽ രാജ്യത്തിെൻറ അഭിമാനമാവുകയും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അത്ലറ്റിക്സിൽ സ്വർണം നേടി ചരിത്രം കുറിക്കുകയും ചെയ്ത നീരജ് ചോപ്രയുടെ വിജയം റിയാദിലെ കലാ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസിെൻറ ആഭിമുഖ്യത്തിൽ ആഘോഷിച്ചു.
നീരജ് ചോപ്രയുടെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാർഡ് ഉയർത്തി വിജയാഹ്ലാദവും തുടർന്ന് മധുരപലഹാര വിതരണവും നടന്നു. കൃത്യമായ പരിശീലനവും കഠിനാധ്വാനവുമുണ്ടെങ്കിൽ ലോകത്തിെൻറ നെറുകയിലെത്താമെന്ന് നീരജ് ചോപ്ര കാണിച്ചുതന്നതായി പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു.
ഇതു ഭാവിയിലെ ഇന്ത്യൻ കായിക താരങ്ങൾക്ക് പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഒളിമ്പിക്സ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെഡലുകളുമായി ടോക്യോയിൽനിന്ന് മടങ്ങുന്ന ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്നു.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ചടങ്ങിന് പ്രസിഡൻറ് നവാസ് ഒപ്പീസ്, ഷൈജു പച്ച, നൗഷാദ് ആലുവ, സാജിദ് നൂറനാട്, ഷഫീഖ് പാറയിൽ, സിജോ മാവേലിക്കര, ജബ്ബാർ പൂവാർ, വിപിൻ വയനാട്, സലാം പെരുമ്പാവൂർ, ലബൈബ് കൊടുവള്ളി, സുൽഫി കൊച്ചു തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.