നീറ്റ് പരീക്ഷാകേന്ദ്രം: അനുകൂല തീരുമാനം ആയിട്ടില്ല –അംബാസഡർ
text_fieldsദമ്മാം: സൗദിയിലെ വിദ്യാർഥികൾക്കായി നീറ്റ് പരീക്ഷാകേന്ദ്രം അനുവദിക്കാനുള്ള ശ്രമങ്ങൾക്ക് ഇതുവരെയും അനുകൂല തീരുമാനങ്ങൾ ഉണ്ടായില്ലെന്ന് അംബാസഡർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയായി 'ഗൾഫ് മാധ്യമ'ത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് തവണ സൗദി വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തിയതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യൻ വിദ്യാഭ്യാസമന്ത്രിയും ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരുന്നു.
പ്രതീക്ഷയോടെ കാത്തിരുന്നവർക്ക് നിരാശ നൽകുന്ന മറുപടിയാണ് ഇപ്പോൾ അംബാസഡറിൽനിന്ന് ഉണ്ടായിരിക്കുന്നത്. 10ാം തീയതിയോടെ രജിസ്റ്റർ ചെയ്യാനുള്ള സമയവും അവസാനിച്ചിരിക്കുന്നു. 800ൽ അധികം കൂട്ടികളാണ് ഇത്തവണയും നീറ്റ് പരീക്ഷ എഴുതാനാവാതെ അവസരം നഷ്ടമാകുന്നത്. വിദേശങ്ങളിൽ മെഡിസിന് പഠിക്കുന്ന കുട്ടികളും നീറ്റ് പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം എന്ന നിയമം നിലവിലായിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ. ഇപ്പോൾ പരീക്ഷ എഴുതാൻ അവസരം ലഭിക്കാത്ത കുട്ടികൾക്ക് ഇത് കൂടുതൽ പ്രയാസം സൃഷ്ടിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.