നീറ്റ് പരീക്ഷ: ഗൾഫ് സെൻററുകൾ പുനഃസ്ഥാപിക്കണം -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: നീറ്റ് പരീക്ഷക്കുള്ള ഗൾഫ് സെൻററുകൾ പുനഃസ്ഥാപിക്കണമെന്ന് റിയാദ് ഒ.ഐ.സി.സി ആവശ്യപ്പെട്ടു. മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിപ്പുകാരായ നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ച പരീക്ഷ കേന്ദ്രങ്ങളുടെ പട്ടികയിൽനിന്ന് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് രാജ്യങ്ങളെ ഒഴിവാക്കിയത് അപലപനീയമാണ്. പ്രവാസി വിദ്യാർഥികളിലും രക്ഷിതാക്കളിലും ഗൾഫിലെ വിവിധ ഇന്ത്യൻ സ്കൂൾ അധികാരികൾക്കും ആശങ്ക ഉണ്ടാക്കുന്നതാണിത്. കഴിഞ്ഞ വർഷം നീറ്റ് മെഡിക്കൽ പരീക്ഷയിൽ ഗൾഫ് മേഖലയിൽനിന്ന് അയ്യായിരത്തിൽപരം വിദ്യാർഥികൾ പരീക്ഷ എഴുതി.
എത്രയും വേഗം പുതിയ പട്ടിക പുനഃസ്ഥാപിക്കാനുള്ള നടപടികൾ നാഷനൽ ടെസ്റ്റിങ് ഏജൻസി അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.