അവഗണിക്കപ്പെടുന്ന ടോയ്ലെറ്റുകളാണ് ഏറ്റവും ശ്രദ്ധപതിയേണ്ട ഇടം -ഡോ. സിദ്ദീഖ് അഹമ്മദ്
text_fieldsറിയാദ്: നമ്മുടെ വീടുകളിൽ സാധാരണ അവഗണിക്കപ്പെടുന്ന രണ്ട് ഇടങ്ങളിലൊന്നാണ് ടോയ്െലറ്റെന്നും എന്നാൽ ഏറ്റവും കൂടുതൽ ശ്രദ്ധയും ശുചിത്വ പരിചരണവും വേണ്ടത് അവിടെയാണെന്നും പ്രമുഖ പ്രവാസി വ്യവസായി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു. മറ്റൊന്ന് അടുക്കളയാണ്. ഇൗ രണ്ടിടങ്ങളിലേയും ശുചിത്വമാണ് ആരോഗ്യപരമായ ജീവിതത്തിന് ഏറ്റവും അത്യാവശ്യം.
ടോയ്െലറ്റിനെ കുറിച്ച് ആരും പരസ്യമായി പറയാൻ മടിച്ച കാലത്താണ് ആ രംഗത്ത് പുതിയ കണ്ടെത്തലുകളിൽ നിക്ഷേപമിറക്കാൻ താൻ മുതിർന്നതെന്നും അദ്ദേഹം റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ വ്യക്തമാക്കി. ഇന്ത്യൻ സർക്കാറിെൻറ ഇൗ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരത്തിന് അർഹനായ അദ്ദേഹം പ്രവാസി ഭാരതീയ ദിവസമായ ശനിയാഴ്ച റിയാദിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ പെങ്കടുത്ത ശേഷമാണ് മീറ്റ് ദ പ്രസിനെത്തിയത്.
'സാനിേട്ടഷൻ രംഗത്ത് തെൻറ നേതൃത്വത്തിൽ നടത്തിയ നൂതന സാേങ്കതിക വിദ്യയുടെ കണ്ടെത്തലും പ്രയോഗവത്കരണവുമാണ് പ്രവാസി ഭാരതീയന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതിക്ക് തന്നെ തെരഞ്ഞെടുക്കാൻ സർക്കാറിനെ പ്രേരിപ്പിച്ചതെന്നാണ് മനസ്സിലായത്. ഇലക്ട്രോണിക് ടോയ്ലറ്റ് എന്ന നൂതന സാനിേട്ടഷൻ പദ്ധതിയാണ് തെൻറ കമ്പനിയായ ഇറം ഗ്രൂപ്പ് അവതരിപ്പിച്ചത്. ഇലക്ട്രോണിക് എന്നും ഇറം എന്നും അർഥമാക്കും വിധം ഇ - ടോയ്ലറ്റ് എന്ന ബ്രാൻഡ് നെയിമിലാണ് ഇൗ ടെക്നോളജി പുറത്തിറക്കിയത്.
ഇതിെൻറ ആേഗാള ബൗദ്ധിക സ്വത്തവകാശവും തെൻറ കമ്പനിക്കാണ്. നിലമ്പൂർ സ്വദേശികളായ രണ്ട് യുവ സംരംഭകരാണ് ഇൗ ആശയം തെൻറ മുന്നിൽവെച്ചത്. ആളുകളുടെ ആരോഗ്യപൂർണമായ ജീവിതത്തിൽ ശ്രദ്ധയുണ്ടായിരുന്ന തനിക്ക് അത് മികച്ച ആശയമായി തോന്നി. അങ്ങനെയാണ് അതിൽ പണം മുടക്കാൻ തയാറായത്.
കച്ചവടമോ ലാഭമോ ലക്ഷ്യം വെച്ചായിരുന്നായിരുന്നില്ല അത്. സാമൂഹിക പ്രതിബദ്ധത ഒന്ന് മാത്രമായിരുന്നു പ്രചോദനം. അന്നങ്ങനെ ഇ - ടോയ്ലറ്റുമായി രംഗത്തുവരുേമ്പാൾ പലരും കളിയാക്കി. പക്ഷേ, പിന്നീട് കേന്ദ്ര സർക്കാർ തന്നെ ശൗചാലയം ഒരു പ്രധാന വിഷയമാക്കി അവതരിപ്പിക്കുന്നതാണ് ഇന്ത്യ കണ്ടത്.
ജലോപയോഗം ഏഴിലൊന്നായി കുറക്കാമെന്നതാണ് ഇ - ടോയ്ലറ്റിെൻറ ഏറ്റവും വലിയ മേന്മ. ജലദൗർലഭ്യം അനുഭവപ്പെടുന്ന നാടുകളിൽ ഇത് വലിയ അനുഗ്രഹമാണ്. ജലോപയോഗം കുറക്കുന്നു എന്നത് മാത്രമല്ല, ശുദ്ധീകരിച്ച് പുനരുപയോഗം നടത്താൻ കഴിയുമെന്നതും ഇൗ നൂതന സാേങ്കതിക വിദ്യയുടെ പ്രത്യേകതയാണ്.
ഇതുവരെ പൊതുശൗചാലയങ്ങളിലാണ് ഇ - ടോയ്ലറ്റ് ഉപയോഗിച്ചിരുന്നത്. ഇൗ വർഷം വീടുകളിൽ ഘടിപ്പിക്കാവുന്ന രീതിയിലുള്ള ഇ - ടോയ്ലറ്റുകൾ വിപണിയിലിറക്കും. ചൈന ഉൾപ്പെടെ വിവിധ വിദേശരാജ്യങ്ങളിൽ ഇ - ടോയ്ലറ്റ് പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. കോവിഡ് കാലം തെൻറ വ്യക്തി - കുടുംബ ജീവിതത്തിനും വാണിജ്യ രംഗത്തും ഏറെ ഗുണം ചെയ്തതായും മുൻകാലങ്ങളിലെക്കാൾ തെൻറ കമ്പനികൾ ലാഭമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിയാദിലെ ഹയ്യാത്ത് റീജൻസി ഹോട്ടലിൽ നടന്ന മീറ്റ് ദ പ്രസിൽ മീഡിയ ഫോറം പ്രസിഡൻറ് സുലൈമാൻ ഉൗരകം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഉബൈദ് എടവണ്ണ പൂച്ചെണ്ട് നൽകി. ജോയിൻറ് െസക്രട്ടറി ഹാരിസ് ചോല നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.