‘അക്വിലം’; നിയോമിൽ പുതിയൊരു ആഡംബര താമസകേന്ദ്രം കൂടി
text_fieldsജിദ്ദ: നിയോമിൽ മലനിരകൾക്കിടയിൽ രൂപകൽപന ചെയ്ത പുതിയൊരു ആഡംബര കേന്ദ്രംകൂടി ആരംഭിക്കുന്നു. ‘അക്വിലം’ (Aquellum) എന്ന പേരിട്ട ഏറ്റവും പുതിയ ആഡംബരകേന്ദ്രം ആരംഭിക്കുന്നതായി നിയോം ഡയറക്ടർ ബോർഡ് പ്രഖ്യാപിച്ചു. മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന നിയോമിന്റെ ഏറ്റവും പുതിയ ആഡംബര കേന്ദ്രമാണിത്. അഖബ ഉൾക്കടലിന്റെതീരത്ത് പ്രകൃതിരമണീയമായ പർവതനിരകൾക്കു മുകളിൽ 450 മീറ്റർ ഉയരത്തിലാണ് അക്വിലം റിസോർട്ടുകൾ നിർമിക്കുക.
ആഡംബര റിസോർട്ടുകൾ, ഹോട്ടൽ സ്യൂട്ടുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയാണ് അക്വിലത്തിൽ ഉണ്ടാവുക. പരമ്പരാഗത രീതികളിൽനിന്ന് അകന്നു സന്ദർശകർക്ക് അസാധാരണ അനുഭവം നൽകാനും പുതുമകൾ സൃഷ്ടിക്കാനും അത്യാധുനിക സാങ്കേതികവിദ്യകൾക്കും മികച്ച എൻജിനീയറിങ് ആശയങ്ങൾക്കും അനുസൃതമായി നൂതനമായ വാസ്തുവിദ്യാ ഡിസൈനുകളിലാണ് അ്വകിലം ഒരുക്കുക. ചുറ്റുമുള്ള പ്രകൃതി പരിസ്ഥിതിയുമായി സമന്വയിപ്പിച്ചൊരു ജീവിത വ്യവസ്ഥയെ ഇത് പ്രതിനിധീകരിക്കും.
ലോകത്തിലെ ആദ്യത്തെ ഫ്ലോട്ടിങ് ഡോക്കിൽനിന്ന് ആരംഭിച്ചു അസാധാരണമായ ഒരു യാത്രയിലൂടെ അക്വിലേമിൽ എത്തിച്ചേരാം. അതിഥികൾക്ക് ലക്ഷ്യസ്ഥാനത്ത് പ്രവേശിക്കാൻ ബോട്ടിൽ കയറണം. ഭൂഗർഭ ജല കനാലിലൂടെ കടന്നുപോകുന്ന ബോട്ടുയാത്ര അതിശയകരമായ യാത്രാനുഭവം നൽകും.
മുകളിലത്തെ നിലകളിലേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിന് ബഹുമുഖ ദിശയുള്ള ആന്തരിക ഗതാഗത സംവിധാനവും ഇതിലുണ്ട്. ഇതുതാമസക്കാരെയും സന്ദർശകരെയും അവരുടെ വീടുകളിലേക്കും ഹോട്ടലുകളിലേക്കും കൊണ്ടുപോകും.
ഒപ്പം അതിശയകരമായ തീരദേശ കാഴ്ചകളുള്ള മേൽക്കൂരയിലെ പൂന്തോട്ടങ്ങളിലേക്കും അവരെ കൊണ്ടുപോകും. പ്രകൃതിയെ സംരക്ഷിക്കാനുള്ള നിയോമിെൻറ പ്രതിബദ്ധതക്ക് അനുസൃതമായാണ് പുതിയ ആഡംബര കേന്ദ്രം ആരംഭിക്കുന്നത്. അടുത്തിടെ നിരവധി ആഡംബര കേന്ദ്രങ്ങളാണ് നിയോഗം പ്രഖ്യാപിച്ചത്. നിയോമിലെ അഖബ ഉൾക്കടലിന്റെസുസ്ഥിര വിനോദസഞ്ചാരത്തിനുള്ള ലക്ഷ്യസ്ഥാനങ്ങൾ ഒരുക്കുന്നതിനാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.