ഓണ വിപണിക്ക് തുടക്കം: ഇന്ത്യയിൽ നിന്ന് ചാര്‍ട്ടര്‍ വിമാനത്തില്‍ പച്ചക്കറികളെത്തിച്ച് നെസ്‌റ്റോ
text_fieldsറിയാദ്: സൗദി അറേബ്യയിൽ ഓണാഘോഷം സജീവമാക്കാൻ നെസ്‌റ്റോ ഹൈപർമാർക്കറ്റും ഒരുങ്ങി. ഇന്ത്യയിൽ നിന്ന് നാടൻ പച്ചക്കറികളും പഴവർഗങ്ങളും ചാർട്ടർ വിമാനത്തിലെത്തിച്ചാണ് ഈ പ്രാവശ്യം ഓണം ഗംഭീരമാക്കാൻ നെസ്‌റ്റോ ഒരുങ്ങിയിരിക്കുന്നത്. പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപര്‍മാര്‍ക്കറ്റ് 16 ടണ്‍ പച്ചക്കറികളും പഴവര്‍ഗങ്ങളുമാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലെത്തിച്ചത്. സ്‌പൈസ് ജെറ്റിെൻറ പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് ഉല്‍പ്പന്നങ്ങള്‍ എത്തിച്ചത്. ബുധനാഴ്ച മുതൽ ഇന്ത്യന്‍ പച്ചക്കറികള്‍ നെസറ്റോയുടെ സൗദിയിലെ മുഴുവന്‍ സ്‌റ്റോറുകളിലും ലഭ്യമാക്കും. മുരിങ്ങ,
വാഴക്ക, ചേമ്പ്, ചേന, കൂര്‍ക്ക, കറിവേപ്പില, പപ്പായ, ഏത്തപ്പഴം, വാളന്‍പുളി, കരിമ്പ്, പടവലം, ഉളളി, ഞാലിപ്പൂവന്‍ പഴം, കൈതച്ചക്ക, വെണ്ട, കൊവക്ക, കുടംപുളി, പച്ചമാങ്ങ, പയര്‍, നെല്ലിക്ക, വെളളരി, ഇഞ്ചി, വെളുത്തുളളി തുടങ്ങി നാടന്‍
ഉല്‍പ്പന്നങ്ങളാണ് വിമാനത്തില്‍ എത്തിച്ചത്. വാഴയിലയും എത്തിച്ചിട്ടുണ്ട്. ഓണം പ്രമാണിച്ച് നെസ്‌റ്റോ ഹൈപർമാർക്കറ്റുകളിൽ 22 വിഭവങ്ങളടങ്ങിയ ഓണ സദ്യ ഒരുക്കിയിട്ടുണ്ട്. സദ്യയുടെ ബുക്കിങ്ങിന് കസ്റ്റമർ കെയറുമായി ബന്ധപ്പെടാവുന്നതാണ്. സദ്യ ബുക്ക് ചെയ്യുന്നവർ ഈ മാസം 31ന് ഉച്ചക്ക് 1.30 വരെ സദ്യ സ്‌റ്റോറുകളില്‍ നിന്നു സ്വീകരിക്കാന്‍ കഴിയുമെന്നും മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.