വണ്ടൂർ എറിയാട് മഹൽ പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികൾ
text_fieldsഹസൈൻ പുന്നപ്പാല (പ്രസിഡന്റ്), അബ്ദുൽ കബീർ പുളിക്കൽ (സെക്രട്ടറി), കെ.സി അബ്ദുസ്സലാം (ട്രഷറർ),
ജിദ്ദ: വണ്ടൂർ എറിയാട് മഹൽ പ്രവാസി അസോസിയേഷന്റെ 33 ാമത് ജനറൽ ബോഡി യോഗവും ഇഫ്താർ സംഗവവും നടന്നു. മുഖ്യ രക്ഷാധികാരി നജീബ് നീലാമ്പ്ര (ബേബി) യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഫഹദ് നീലാമ്പ്ര അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.സി അബ്ദുസ്സലാം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. 2025-26 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു.
എം.കെ സുഹൈൽ സ്വാഗതവും ഹസൈൻ പുന്നപ്പാല നന്ദിയും പറഞ്ഞു. മിൻഹ ഖിറാഅത്ത് നടത്തി. ഭാരവാഹികൾ: ഹസൈൻ പുന്നപ്പാല (പ്രസിഡന്റ്), അബ്ദുൽ കബീർ പുളിക്കൽ (സെക്രട്ടറി), കെ.സി അബ്ദുസ്സലാം (ട്രഷറർ), ബേബി നീലാമ്പ്ര, നജീബ് കണ്ടംകുടുക്ക (രക്ഷാധികാരി), ബദറുദ്ദീൻ മച്ചിങ്ങൽ, ഫഹദ് നീലാമ്പ്ര, ഹാഷിം കരുമാര (വൈസ് പ്രസി.), എം.കെ സുഹൈൽ, ഷബീർ പുളിക്കൽ (ജോയ. സെക്ര.), കബീർ കുട്ടശ്ശേരി (ജോയി. ട്രഷറർ). 11 അംഗ എക്സിക്യൂട്ടിവ് അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.