തബൂക്ക് ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബിന് പുതിയ നേതൃത്വം
text_fieldsതബൂക്ക്: തബൂക്കിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബിന് പുതിയ നേതൃത്വം നിലവിൽ വന്നു. ക്ലബ് അങ്കണത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി രൂപവത്കരണവും പ്രവാസ ജീവിതം മതിയാക്കി മടങ്ങുന്ന ക്ലബ് രക്ഷാധികാരിയും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറ സാന്നിധ്യവുമായിരുന്ന മുനീർ ചേന്നരക്കുള്ള യാത്രയയപ്പും നടന്നു.
നവാസ് പുലാമന്തോൾ അധ്യക്ഷത വഹിച്ചു. മുനീർ ചേന്നരക്കുള്ള ഉപഹാരം അഷ്റഫ് ആലപ്പുഴ കൈമാറി. മൂന്ന് വർഷത്തെ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോട്ട് ഫസൽ എടപ്പറ്റ അവതരിപ്പിച്ചു. പുതിയ കമ്മിറ്റി തെരഞ്ഞെടുപ്പ് ക്ലബ് രക്ഷാധികാരി അഷ്റഫ് ആലപ്പുഴ നിയന്ത്രിച്ചു. 60 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. പുതിയ അംഗങ്ങൾക്കുള്ള അംഗത്വ ഫോം ക്ലബ് ഭാരവാഹികൾ വിതരണം ചെയ്തു. മുനീർ ചേന്നര, ആലിക്കോയ മോങ്ങം, നിഷാദ് വാഴക്കാട്, സഫീർ ആലപ്പുഴ, ഷബീബ് മഞ്ചേരി, ഖാദർ ഇരിട്ടി എന്നിവർ സംസാരിച്ചു, ഫസൽ എടപ്പറ്റ സ്വാഗതവും സരീസ് വെട്ടുപ്പാറ നന്ദിയും പറഞ്ഞു. കലാ,കായിക, സാംസ്കാരിക മേഖലകളിൽ പന്ത്രണ്ട് വർഷത്തോളമായി തബൂക്കിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ക്ലബ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ: നിഷാദ് അലി (പ്രസി.), ഫസൽ എടപ്പറ്റ (ജന. സെക്ര.), സരീസ് വെട്ടുപ്പാറ (ട്രഷ.), ഷഫീർ ആലപ്പുഴ, നവാസ് പുലാമന്തോൾ, അൻവർ വെട്ടത്തൂർ (വൈ. പ്രസി.), നിഷാദ് വാഴക്കാട്, എം.ജി അനൂപ്, ഷബീബ് മഞ്ചേരി (ജോ. സെക്ര.), അഷ്റഫ് ആലപ്പുഴ, ആലിക്കോയ മോങ്ങം (രക്ഷാ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.