Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘പു​തി​യ​കാ​ല വാ​യ​ന’...

‘പു​തി​യ​കാ​ല വാ​യ​ന’ ഐ.​സി.​എ​ഫ്‌ ടേ​ബി​ൾ​ടോ​ക്‌

text_fields
bookmark_border
ICF Table Talk,
cancel
camera_alt

ഐ.​സി.​എ​ഫ്‌ സം​ഘ​ടി​പ്പി​ച്ച ‘പു​തി​യ​കാ​ല വാ​യ​ന’ ടേ​ബി​ൾ​ടോ​ക്‌

ദ​മ്മാം: ‘പു​തി​യ​കാ​ല വാ​യ​ന’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ ഫൗ​ണ്ടേ​ഷ​ൻ (ഐ.​സി.​എ​ഫ്) ദ​മ്മാം സി​റ്റി സെ​ക്ട​ർ ടേ​ബി​ൾ​ടോ​ക് സം​ഘ​ടി​പ്പി​ച്ചു. ‘ബെ​റ്റ​ർ വേ​ൾ​ഡ്‌ ബെ​റ്റ​ർ ടു​മോ​റോ’ എ​ന്ന സ​ന്ദേ​ശ​ത്തി​ൽ ഐ.​സി.​എ​ഫ്‌ രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മാ​ന​വ വി​ക​സ​ന വ​ർ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന റീ​ഡ് ആ​ൻ​ഡ് ലീ​ഡ് കാ​മ്പ​യി​നോ​ട്​ അ​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി.‌ മാ​റി​യ കാ​ല​ത്തെ വാ​യ​ന ഉ​രു​പ്പ​ടി​ക​ൾ, വാ​യ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്‌, പ്ര​വാ​സ​വും വാ​യ​ന​യും, ഫ​ല​പ്ര​ദ വാ​യ​ന​യു​ടെ രാ​ഷ്​​ട്രീ​യം തു​ട​ങ്ങി പു​തി​യ​കാ​ല വാ​യ​ന​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ത​ര​ണ​ങ്ങ​ളും ച​ർ​ച്ച​യും ന​ട​ന്നു.

ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന പു​സ്ത​ക​ങ്ങ​ൾ ഷെ​ൽ​ഫി​ൽ ഉ​ണ്ടാ​യി​രി​ക്കു​ക എ​ന്ന​തി​ൽ ഒ​തു​ങ്ങു​ന്ന​താ​ക​രു​ത്‌ വാ​യ​ന​യെ​ന്നും ഡി​ജി​റ്റ​ൽ കാ​ല​ത്തെ വാ​യ​ന​യെ സ്വീ​ക​രി​ക്കാ​ൻ വി​മു​ഖ​ത കാ​ണി​ക്കേ​ണ്ട​തി​ല്ലെ​ന്നും സം​ഗ​മം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വാ​യ​ന​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ധാ​ന​മാ​ണ്‌. പ്ര​വാ​സം സൃ​ഷ്​​ടി​ക്കു​ന്ന ബ​ഹു​സാം​സ്കാ​രി​ക പ​രി​സ​രം ത​ന്നെ വാ​യ​ന​യു​ടെ​തും അ​നു​ഭ​വ​ങ്ങ​ളു​ടെ​തു​മാ​ണ്‌‌. വാ​യ​ന​യി​ലൂ​ടെ അ​റി​വ് സ​മ്പാ​ദ​ന​മ​ല്ല, മ​നു​ഷ്യ​പ​ക്ഷ രാ​ഷ്​​ട്രീ​യം പേ​റാ​നു​ള്ള ഊ​ർ​ജ​വും ഊ​ക്കു​മാ​ണ്‌ സ്വാം​ശീ​ക​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യേ​ണ്ട​തെ​ന്നും ടേ​ബി​ൾ​ടോ​ക്‌ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ഷ​റ​ഫ് ചാ​പ്പ​ന​ങ്ങാ​ടി കീ ​നോ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഐ.​സി.​എ​ഫ്‌ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ​ലീം പാ​ല​ച്ചി​റ, മു​നീ​ർ തോ​ട്ട​ട, അ​ഹ്മ​ദ് നി​സാ​മി, സ​ബൂ​ർ പു​റ​ത്തീ​ൽ, സ​കീ​റു​ദ്ദീ​ൻ മ​ന്നാ​നി ച​ട​യ​മം​ഗ​ലം, സി​ദ്ദീ​ഖ് ഇ​ർ​ഫാ​നി കു​നി​യി​ൽ എ​ന്നി​വ​ർ‌ സം​സാ​രി​ച്ചു. മു​സ്ത​ഫ മു​ക്കൂ​ട്‌ ച​ർ​ച്ച സം​ഗ്ര​ഹി​ച്ചു. സ​ലാം സ​ഖാ​ഫി, മി​ദ്​​ലാ​ജ് ഹാ​ദി, നൂ​റു​ൽ അ​മീ​ൻ ത​ങ്ങ​ൾ, സ്വ​ലാ​ഹു​ദ്ദീ​ൻ, ല​ത്തീ​ഫ് ഹാ​ജി വെ​ന്നി​യൂ​ർ, ന​സീ​ർ പ​റ​പ്പൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. യൂ​സു​ഫ്‌ പ​റ​മ്പി​ൽ പീ​ടി​ക, നൗ​ഷാ​ദ് പു​തി​യ​ങ്ങാ​ടി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsICF Table Talk
News Summary - New Age Reading' ICF Table Talk
Next Story