ജിദ്ദ നാഷനൽ ആശുപത്രിയുടെ പുതിയ ശാഖ ജിദ്ദയിൽ ഉടൻ പ്രവർത്തനമാരംഭിക്കും
text_fieldsജിദ്ദ: ആരോഗ്യ മേഖലയിൽ സ്തുത്യർഹമായ സേവനം ചെയ്തുകൊണ്ടിരിക്കുന്ന ജിദ്ദ നാഷനൽ ആശുപത്രിയുടെ പുതിയ ശാഖ ജിദ്ദയിലെ ജാമിഅയിൽ ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ജാമിഅ കിങ് അബ്ദുൽ അസീസ് യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള വാദി ജിദ്ദ കോമ്പൗണ്ടിൽ ആധുനിക രീതിയിൽ രൂപകൽപന ചെയ്ത കെട്ടിടത്തിലാണ് പൂർണാർഥത്തിലുള്ള പുതിയ ജിദ്ദ നാഷനൽ ആശുപത്രി പ്രവർത്തിക്കുക.
ഇതുസംബന്ധിച്ച ദീർഘകാല വാടകക്കരാറിൽ ഇരുകക്ഷികളും ഒപ്പുവെച്ചു. ജിദ്ദ നാഷനൽ ആശുപത്രി ഡയറക്ടർ ബോർഡ് അംഗങ്ങളും മറ്റ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ജിദ്ദ നാഷനൽ ആശുപത്രി ആൻഡ് അൽറയാൻ ഗ്രൂപ്പ് ഓഫ് ക്ലിനിക്കുകളുടെ ചെയർമാനും ആശുപത്രി ഡയറക്ടറുമായ വി.പി. മുഹമ്മദലി, വാദി ജിദ്ദ ഡെപ്യൂട്ടി സി.ഇ.ഒ ഡോ. മുഹമ്മദ് അബ്ദുൾ ഗനി അൽസൈഗ് എന്നിവരാണ് കരാറിൽ ഒപ്പിട്ടത്.
ഡോർചെസ്റ്റർ കോമേഴ്ഷ്യൽ ഡയറക്ടർ ജോസഫ് ഇ. ക്രെമെസ്റ്റി, ജെ.എൻ.എച്ച്, എ.ടി.എ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആമിന മുഹമ്മദലി, ജെ.എൻ.എച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായ ഡോ. മുഷ്‌കാത്ത് മുഹമ്മദലി, മുസ്താഖ് മുഹമ്മദലി, ജെ.എൻ.എച്ച്, സി.എഫ്.ഒ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഡയറക്ടർ അഷ്‌റഫ് മൊയ്തീൻ, ജെ.എൻ.എച്ച്, എം.ഒ.ഐ ഡയറക്ടർ കെ.എം. മുഹമ്മദ് നവീദ്, ബിസിനസ് ഡെവലപ്‌മെന്റ് കൺസൾട്ടന്റ് അഹമ്മദ് ഫഹദ് കലാം, താജ് പോളിക്ലിനിക് മാനേജിങ് ഡയറക്ടർ മുഹമ്മദ് ചെറിയ, ഡാനിഷ് ഷിബിൽ അൽപറ്റ, ജിദ്ദ എം.ഐ.എസ് സ്കൂൾ ചെയർമാൻ പി.ടി.എ. റഊഫ്, സഹാർ ഫാർമസി ഗ്രൂപ്പ് ഡയറക്ടർ മുഹമ്മദ് റഫീ വീര്യമ്പ്രം എന്നിവർ പങ്കെടുത്തു.
ആശുപത്രിയുടെ തുടർ ജോലികൾ പൂർണ വേഗതയിൽ പുരോഗമിക്കുന്നതായും എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ആശുപത്രി ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും മാനേജ്മന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.