തരീബ് മലയാളി സമാജത്തിന് പുതിയ ഭാരവാഹികൾ
text_fieldsതരീബ്: അസീർ പ്രവിശ്യയിലെ ജീവകാരുണ്യ പ്രവർത്തന രംഗത്ത് 17 വർഷമായി പ്രവർത്തിക്കുന്ന തരീബ് മലയാളി സമാജം വാർഷിക പൊതുയോഗം നടത്തി. പ്രസിഡൻറ് മനാഫ് മൂത്തേടം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മനാഫ് കൊല്ലം പ്രവർത്തന റിപ്പോർട്ടും ട്രഷറർ രഞ്ജിത്ത് കാരന്തൂർ സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു.സൈനുൽ ആബിദ് സ്വാഗതവും ബഷീർ വണ്ടൂർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: ഉസ്മാൻ മേലേതിൽ (പ്രസി), മുഹമ്മദലി (വൈ. പ്രസി), ബഷീർ വണ്ടൂർ (ജന. സെക്ര), റിയാസ് ഖാൻ (ജോ. സെക്ര), കാസിം മട്ടന്നൂർ (ട്രഷ), അജിത് കുമാർ, റഫീഖ്, രമേശൻ, സജീവ് (എക്സി. അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.