Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ ക​രാ​ർ...

റി​യാ​ദ്​ ക​രാ​ർ ന​ട​പ്പാ​യി ; യമനിൽ പുതിയ മന്ത്രിസഭ അധികാരത്തിലെത്തി

text_fields
bookmark_border

റി​യാ​ദ്​: തെ​ക്ക​ൻ വി​ഭ​ജ​ന​വാ​ദി​ക​ൾ​ക്ക്​ പ​കു​തി സ്ഥാ​ന​ങ്ങ​ൾ പ​ങ്കു​വെ​ച്ച്​ യ​മ​നി​ൽ 24 അം​ഗ മ​ന്ത്രി​സ​ഭ അ​ധി​കാ​ര​ത്തി​ലെ​ത്തി. സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൃ​ഷ്​​ടി​ച്ച 'റി​യാ​ദ്​ ക​രാ​റി'​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ യ​മ​നി​ൽ സ്ഥി​ര​ത​യു​ള്ള സ​ർ​ക്കാ​ർ​ രൂ​പ​വ​ത്​​ക​രി​ച്ച​ത്. യ​മ​നി​ലെ വ​ട​ക്ക​ൻ മേ​ഖ​ല​ക്കും തെ​ക്ക​ൻ വി​ഭ​ജ​ന വാ​ദി​ക​ൾ​ക്കും 12 വീ​തം മ​ന്ത്രി​മാ​രാ​ണ്​ ഗ​വ​ൺ​മെൻറി​ലു​ണ്ടാ​വു​ക.

മോ​യ​ൻ അ​ബ്​​ദു​ൽ മാ​ലി​കാ​ണ് പു​തി​യ പ്ര​ധാ​ന​മ​ന്ത്രി. സ​മാ​ധാ​ന ശ്ര​മ​ത്തി​െൻറ ഭാ​ഗ​മാ​യു​ള്ള നീ​ക്ക​ത്തെ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ൾ അ​ഭി​ന​ന്ദി​ച്ചു. ഇ​രു വി​ഭാ​ഗ​ത്തി​െൻറ​യും സൈ​ന്യ​ങ്ങ​ളും ഒ​ന്നി​ച്ച​തോ​ടെ ഹൂ​തി​ക​ൾ​ക്കെ​തി​രാ​യ നീ​ക്കം ശ​ക്ത​മാ​ക്കാ​നാ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. 2011ലെ ​അ​റ​ബ് വ​സ​ന്ത​ത്തി​ൽ യ​മ​ൻ പ്ര​സി​ഡ​ൻ​റാ​യി​രു​ന്ന അ​ലി അ​ബ്​​ദു​ല്ല സാ​ലി​ഹി​െൻറ ഭ​ര​ണ​ത്തി​ൽ​നി​ന്നു​ള്ള പി​ന്മാ​റ്റ​ത്തോ​ടെ​യാ​ണ്​ പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം. തു​ട​ർ​ന്ന്​ അ​ധി​കാ​ര​ത്തി​ലേ​റി​യ​ത് അ​ബ്​​ദു റ​ബ്ബ് മ​ൻ​സൂ​ർ ഹാ​ദി​യാ​ണ്.

എ​ന്നാ​ൽ, ആ​ഭ്യ​ന്ത​ര പ്ര​ശ്ന​വും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും ഗു​രു​ത​ര​മാ​യ​തോ​ടെ ക​ലാ​പ​ക​ലു​ഷി​ത​മാ​യി. യ​മ​നി​ലെ ഷി​യാ വി​ഭാ​ഗ​മാ​യ ഹൂ​തി സാ​യു​ധ സം​ഘം അ​ലി അ​ബ്​​ദു​ല്ല സാ​ലി​ഹി​നെ​ത​ന്നെ വീ​ണ്ടും പ്ര​സി​ഡ​ൻ​റാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം തു​ട​ങ്ങി. ത​ല​സ്ഥാ​ന​മാ​യ സ​ൻ​ആ​യു​ടെ ഭ​ര​ണം ഹൂ​തി​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ 2015ൽ ​ഹാ​ദി സൗ​ദി​യി​ൽ അ​ഭ​യം തേ​ടി.

ഇ​റാ​ൻ പി​ന്തു​ണ​യു​ള്ള ഹൂ​തി​ക​ളെ പ്ര​തി​രോ​ധി​ച്ച് ഹാ​ദി​യെ​ത​ന്നെ പ്ര​സി​ഡ​ൻ​റാ​ക്കാ​ൻ വേ​ണ്ടി സൗ​ദി അ​റേ​ബ്യ ന​ട​ത്തി​യ ഇ​ട​പെ​ട​ലി​ൽ മ​റ്റ്​ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളും പ​ങ്കാ​ളി​ക​ളാ​യി. പി​ന്നീ​ട് ന​ട​ന്ന യു​ദ്ധം മൂ​ന്ന് ഭാ​ഗ​മാ​യി മാ​റി. പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ ഹൂ​തി​ക​ളാ​യി​രു​ന്നു. തെ​ക്ക​ൻ യ​മ​ൻ പ്ര​ത്യേ​ക രാ​ജ്യ​മാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ വി​ഭ​ജ​ന​വാ​ദി​ക​ളും രം​ഗ​ത്തു​വ​ന്നു. ആ​ഭ്യ​ന്ത​ര സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. ശൈ​ഥി​ല്യ​മു​ണ്ടാ​യി.

സൗ​ദി നേ​തൃ​ത്വ​ത്തി​ൽ യ​മ​െൻറ സ്ഥി​ര​ത​ക്കും സ​മാ​ധാ​ന​ത്തി​നും വേ​ണ്ടി ന​ട​ത്തി​യ നീ​ക്ക​ങ്ങ​ളാ​ണ്​ ഇ​പ്പോ​ൾ ഫ​ലം ക​ണ്ട​ത്. തു​ട​ർ​ന്ന്​ റി​യാ​ദ്​ ക​രാ​ർ രൂ​പ​പ്പെ​ട്ടു. തെ​ക്ക​ൻ വി​ഭ​ജ​ന വാ​ദി​ക​ളും യ​മ​ൻ ഭ​ര​ണ​കൂ​ട​വും ഇൗ ​ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു.

ക​രാ​ർ വ്യ​വ​സ്ഥ​​ക്ക്​ അ​നു​സൃ​ത​മാ​യാ​ണ്​ ര​ണ്ടു കൂ​ട്ട​ർ​ക്കും 12 വീ​തം മ​ന്ത്രി​സ്ഥാ​നം ന​ൽ​കി പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ച്ച​ത്. ഇ​രു കൂ​ട്ട​രു​ടേ​യും സൈ​ന്യ വി​ഭാ​ഗ​ങ്ങ​ളെ​യും ല​യി​പ്പി​ച്ച്​ ഒ​റ്റ സൈ​ന്യ​മാ​ക്കി മാ​റ്റി. ഇ​തോ​ടെ ഭ​ര​ണ അ​ട്ടി​മ​റി​ക്ക് ശ്ര​മി​ക്കു​ന്ന ഹൂ​തി വി​മ​ത​ർ​ക്കെ​തി​രെ നീ​ക്കം ശ​ക്ത​മാ​ക്കാ​നാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story